ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/മഹാമാരി 2020

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി 2020

കൊറോണ ഇന്ന് ലോക രാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ചൈനയിൽ ഉദ്ഭവിച്ച ഈ രോഗം വളരെ വേഗത്തിൽ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. R N A വിഭാഗത്തിൽപെടുന്ന വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം. ഇന്ന് അത് ഇന്ത്യയെയും ബാധിച്ചിരിക്കുകയാണ് .ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് നമ്മുടെ കൊച്ചുകേരളത്തിൽ ആണ് എന്നാൽ കേരളത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കഠിനമായ പ്രയത്‌നം നമുക്ക് കൊറോണ മൂലമുള്ള മരണസംഖ്യ കുറയ്ക്കുവാനും രോഗത്തിൻറെ വളർച്ച കുറയ്ക്കുവാനും കേരളത്തിനു കഴിഞ്ഞു. ഇതിൽ നമുക്ക് അഭിമാനിക്കാവുന്നതാണ്. പനി കടുത്ത ചുമ ജലദോഷം തൊണ്ടവേദന ശ്വാസതടസ്സം അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിത്തെറിക്കുന്ന ശ്രവങ്ങൾ വഴി രോഗം പടരാം രോഗബാധയുള്ള വരുമായോ പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ ആണ് രോഗനിർണയത്തിനായുള്ള ടെസ്റ്റ് നടക്കുന്നത് കൊറോണ പശ്ചാതലത്തിൽ പല പരീക്ഷകളും ഉപേക്ഷിക്കേണ്ടതായും മാറ്റി വെക്കേണ്ടതായും വന്നു ഭൂരിഭാഗം രാജ്യങ്ങളും സമ്പൂർണ അടച്ചുപൂട്ടിലേക്ക് നീങ്ങി കൊറോണാ വൈറസിനെ നശിപ്പിക്കാൻ ഉള്ള ഈ പരിശ്രമത്തിൽ നമുക്കും പങ്കുചേരാം.. വീടുകളിൽ സുരക്ഷിതരായി ഇരിക്കാം. കൈകൾ ഇടയ്ക്കിടെ കഴുകാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാം..കൊറോണ നാം അതിജീവിക്കും അതിനുള്ള പരിശ്രമത്തിൽ നമുക്കും പങ്കാളിയാകാം..

ശരണ്യ ബി
6B ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം