ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൗട്ട്&ഗൈഡ്സ്
GUIDES TROUP 21-22

രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ജാക്സൺ മാഷും ജീജ ടീച്ചറും ആണ് . സ്കൗട്ട് വിഭാഗത്തിൽ രണ്ട് ഗ്രൂപ്പും ഗൈഡ് വിഭാഗത്തിൽ

2021 22 അധ്യയനവർഷത്തിലും ഗൈഡ് 6 വിദ്യാർഥികളും 6 സ്കൗട്ട് വിദ്യാർത്ഥികളും രാജ്യപുരസ്കാർ പരീക്ഷ എഴുതിയിട്ടുണ്ട്.

Bharath scout and guide foundation day 2021

ആളൂർ ആർ എം എച്ച് എസ് എസ് ലെ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 'കുട്ടിയ്ക്കൊരു കുഞ്ഞു ലൈബ്രറി' പദ്ധതി ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ എം എസ് വിനയൻ സ്കൗട്ടിംഗ് ഫോർ ബോയ്സ് എന്ന പുസ്തകം ദേവരാജ് എം.ആർ ന് കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു. ' പച്ചക്കറിത്തോട്ടം' പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു കൊണ്ട് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുബിൻ സെബാസ്റ്റ്യൻ, എ സി ജോൺസൻ, രേഖ സന്തോഷ്, കെ ബി സുനിൽ ,പ്രധാനാധ്യാപിക ജൂലിൻ ജോസഫ് , പ്രിൻസിപ്പൽ ടി ജെ ലെയ്സൻ , ജില്ല സെക്രട്ടറി ജാക്സൺ സി വാഴപ്പിള്ളി, മാള എ ഡി ഒ സി ഫ്രാൻസിൻ ഒ എ , പിടിഎ പ്രസിഡന്റ് ഡെന്നീസ് കണ്ണംകുന്നി തുടങ്ങിയവർ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശവുമായി ആളൂർ ആർ.എം എച്ച്.എസ്.എസ് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ഫ്ളാഷ് മോബ്.

ഹരി വിരുദ്ധ സന്ദേശവുമായി ആളൂർ ആർ.എം എച്ച്.എസ്.എസ് സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ഫ്ളാഷ് മോബ്.

ആളൂർ :ആർ. എം. ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ആളൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിക്കടിമപ്പെട്ട് നാശത്തിലേക്ക് പോകുന്ന യുവതലമുറയെ അതിൽ നിന്ന് പിന്തിരിപ്പിച്ച് ,ജീവിതം തന്നെ ലഹരിയാക്കാൻ സന്ദേശം നൽകുന്നതായിരുന്നു സ്കൗട്ടസ്& ഗൈഡ്സ് വിദ്യർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്. ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി രതിസുരേഷ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ ശ്രീ അനീഷ്.കെ.എ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ വിപത്തുകളെ കുറിച്ച് ഗൈഡ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഘുലേഖ വാർഡ് മെമ്പർ ശ്രീ ഷൺമുഖൻ.പി.സി ക്ക് കൈമാറി.പ്രസ്തുത പരിപാടിയിൽ ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി ജൂബി മാത്യൂ സ്വാഗതവും ഗൈഡ്സ് ലീഡർ കുമാരി ദേവിശ്രി.വി.ഡി നന്ദിയും നല്കി.വാർഡ് മെമ്പർ ശ്രീ ഷൺമുഖൻ.പി.സി, എച്ച്.എം ശ്രീമതി ജൂലിൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിജു.എ.ജി എന്നിവർ ആശംസകൾ നൽകി.സ്കൗട്ട് മാസ്റ്റർ ശ്രീ ഫ്രാൻസിൻ.ഒ.എ, അധ്യാപകരായ സീന.കെ.എ, ശ്രുതി. കെ.ആർ, കൃഷ്ണപ്രിയ.കെ.വി എന്നിവരും ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിലെ ശ്രീ രാജേന്ദ്രൻ.പി.വി, ശ്രീ ബാബു.പി.എം.ശ്രീ രാകേഷ് ടി.ആർ, ശ്രീജിത്ത് ഉൾപ്പടെയുള്ള ടീം അംഗങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു

2022-23-ലെ പ്രവർത്തനങ്ങൾ