അമ്മയെന്ന പ്രകൃതി
ജീവനാകുന്ന പ്രകൃതി
നന്മയുള്ള പ്രകൃതി
കാറ്റായി തലോടുമെന്നും
മഴയായ് പെയ്തിറങ്ങും
വെയിലായ് വന്നു ചുംബിച്ചിടും
പച്ചപ്പരവതാനി എങ്ങും
വിരിച്ചിടുന്നു പ്രകൃതി
പ്രകൃതി തൻ മടിത്തട്ടിൽ വിരിയുന്ന
പൂക്കളെക്കാണുവാനെന്തു ഭംഗി
കലപില ശബ്ദത്തിൻ നിദ്രയുണർത്തുന്ന
കിളികളെ കാണുവാനെന്തു ഭംഗി
എന്തു പറഞ്ഞാലും തീരില്ല നിൻ ഭംഗി