ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പുലർകാലം മീറ്റിംഗ്

2025 വിദ്യാഭ്യാസവർഷത്തേക്കുള്ള പുലർകാലം പദ്ധതികൾ ചർച്ച ചെയ്യാൻ വേണ്ടി 2 ഏപ്രിൽ 2025 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് മീറ്റിംഗ് നടത്തി.

അന്താരാഷ്ട്ര യോഗ ദിനാചരണം

ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു

ലഹരി വിരുദ്ധ ദിനാചരണം

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ജെ ആർ സി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്,  എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു

ചാന്ദ്രദിനാഘോഷം

വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്ലാനറ്റോറിയം സന്ദർശനത്തിൽ എട്ട് ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. ചാന്ദ്രദിനത്തിന്റെ ഭാഗമായി കോഴിക്കോട് പ്ലാനറ്റോറിയത്തിൽ പ്രത്യേക സജീകരണങ്ങൾ നടത്തിയതിനാൽ ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായി.

ശാസ്ത്രപഥം 8.0 ഓറിയന്റേഷൻ ക്ലാസ്

യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി. ഇന്നവേഷൻ, ഇൻവെൻഷൻ, എന്നതിന്റെ  വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കുകയും വിദ്യാർത്ഥികളെ ഇന്നോവേഷന് വേണ്ടി സജ്ജരാക്കുകയും ചെയ്തു.

മഴയാത്ര

വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് പ്രകൃതിയുടെ പൊരുൾ തേടിയൊരു മഴയാത്ര എന്ന പേരിൽ നടത്തിയ ഈ പരിപാടിയിൽ വിദ്യാർത്ഥികൾ 23 ജൂലൈ 2025 ന് 60- ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.  വിലങ്ങാട് ഉരുൾപൊട്ടി ഗതി മാറിയ പുഴക്കരിയിലൂടെ മറക്കാൻ പറ്റാത്ത ദുരന്തത്തെ ഓർമ്മപ്പെടുത്തി, മഴ നനഞ്ഞ് യാത്ര നടത്തി. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് മണ്ണിനോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു.

കൂൺ കൃഷി പരിശീലനം

വിദ്യാലയത്തിലെ തൊഴിലുധിത വിദ്യാഭ്യാസ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2025-26 വർഷത്തെ കൂൺ കൃഷി പരിശീലനം ഹെഡ്മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപിക സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ വളരെ വിശദമായി കൃഷി രീതി ചർച്ച ചെയ്യുകയും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.

എസ്പിസി ഡേ ആഘോഷം

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ ആഘോഷം നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു

വേൾഡ് സ്കാർഫ് ഡേ

2025 വർഷത്തെ വേൾഡ് സ്കാർഫ് ഡേ ഓഗസ്റ്റ് ഒന്നാം തീയതി വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ബ്രൗൺസി ഐലൻഡിൽ 1907ൽ നടന്ന ആദ്യ സ്കൗട്ട് ക്യാമ്പിന്റെ അനുസ്മരണത്തിൽ നടത്തിയ ഈ ആഘോഷത്തിൽ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് മെമ്പർമാർ അധ്യാപകർക്ക് ഐക്യം, സമർപ്പണം, പ്രതിബദ്ധത എന്നിവയെ സൂചിപ്പിക്കുന്ന സ്‌കാർഫ് ധരിച്ച്നൽകി സല്യൂട്ട് സ്വീകരിച്ചു.

സ്കാർഫിംഗ് സെറിമണി

വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ 2025 വർഷത്തെ സ്കാർഫിംഗ് സെറിമണി മുൻ അധ്യാപകനും ജെ ആർ സി കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.

ഔഷധത്തോട്ട നിർമ്മാണം

പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പല ഔഷധസസ്യങ്ങളെ കുറിച്ചും അതിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഡോക്ടർ അങ്കിത എന്നിവർ സംസാരിച്ചു.

കൂൺ വിളവെടുപ്പ്

വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു

പ്രഥമ ശുശ്രൂഷ പരിശീലനം

സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.

എസ്പിസി പാസിംഗ് ഔട്ട് പരേഡ്

ഒക്ടോബർ 18 ന് കെആർഎച്ച്എസ്എസ് പുറമേരി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് പത്താം ക്ലാസ് എസ്പിസി കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീജിത്ത് എംഎസ് പ്ലാറ്റൂൺ ലീഡറിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു. ആർഎൻഎംഎച്ച്എസ്എസ് നരിപ്പറ്റയിലെ ആൺകുട്ടികളുടെ പ്ലാറ്റൂൺ മത്സരത്തിലെ ഏറ്റവും മികച്ച പ്ലാറ്റൂണായി മാറി. ഇൻചാർജ് അധ്യാപകരായ സനിത് വി, വിന്ധ്യ വികെ എന്നിവർ വിദ്യാർത്ഥികളെ നയിച്ചു.

ബൾബ് നിർമ്മാണ ശിൽപശാല

2025 ഒക്ടോബർ 21 ന് സീഡ് ക്ലബ്ബ് വിദ്യാലയത്തിൽ ബൾബ് നിർമ്മാണത്തിനും നന്നാക്കലിനുമുള്ള ഒരു വർക്ക്‌ഷോപ്പ് നടത്തി. ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലൂടെയും പഴയത് വീട്ടിൽ തന്നെ നന്നാക്കുന്നതിലൂടെയും വിദ്യാർത്ഥികളെ പഠിപ്പിച്ചു. പഴയ ബൾബുകൾ കൊണ്ടുവരാൻ അവരോട് ആവശ്യപ്പെട്ടു, അത് നന്നാക്കാൻ അവരെ നയിച്ചു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുന്ന ശീലം സൃഷ്ടിക്കുന്നത് ഇ-മാലിന്യം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയെ സഹായിക്കും.

എസ്പിസി കൂട്ടയോട്ടം

രാഷ്ട്രീയ  ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി

അനുമോദന ചടങ്ങ്

2025 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു അനുമോദനം അറിയിച്ചു.

മോട്ടിവേഷൻ ക്ലാസ്

വിദ്യാലയത്തിലെ എസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജറും മോട്ടിവേഷൻ സ്പീക്കറുമായ എം പത്മജൻ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.