ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/വേർപാട്

Schoolwiki സംരംഭത്തിൽ നിന്ന്
വേർപാട്
ആദ്യമൊക്കെ  ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പിന്നീട് ശെരിയാകുമെന്നാണ് കരുതിയത്. പക്ഷെ അല്ല ഈ വീട്ടിലിരുപ്പ് അത്ര സുഖമുള്ള കാര്യമല്ല. പിന്നെ എങ്ങനെ അമ്മ ഇത്രയും നാൾ പിടിച്ചു നിന്നു എന്നാണ് എന്റെ സംശയം. എനിക്ക് തിരിച്ചറിവുള്ള കാലം മുതൽ അമ്മ അമ്മക്ക് ഇഷ്ട്ടമുള്ള സ്ഥലങ്ങളിൽ pokunnatho, അമ്മക്ക് ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കുന്നതോ onnum എന്റെ ശ്രെദ്ധയിൽ പെട്ടിട്ടില്ല. എല്ലാം കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ട്ടങ്ങൾ മാറ്റിവെച്ച അമ്മയെ ഞാൻ കാണാൻ ഇടയായത് lock down കാലത്താണ്. അല്ലാത്ത സമയത്ത് അമ്മയോട് ഒന്ന് സ്നേഹത്തോടെ പെരുമാറാനോ onnum എന്റെ വാശി അനുവദിച്ചില്ല. കാരണം പണ്ടെങ്ങോ ഒരു സൗന്ദര്യപിണക്കത്തിന്റെ പേരിൽ തമ്മിൽ പിരിഞ്ഞതാണ് അച്ഛനും അമ്മയും. കോടതിയിൽ വച്ചു ആരോടപ്പം പോണമെന്നു ചോദിച്ചപ്പോൾ ഞാൻ അച്ഛന്റെ കൂടെ പോണമെന്നാണ് ഞാൻ പറഞ്ഞത്. അച്ഛനോടൊപ്പം പോയപ്പോളെല്ലാം അമ്മയുടെ കുറ്റങ്ങളെല്ലാതെ വേറൊന്നും കേട്ടിരുന്നില്ല. പെട്ടന്ന് ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഞാൻ കേട്ടത് അച്ഛൻ ഒരു രണ്ടാം വിവാഹത്തിന് സമ്മതം മൂളിയിരിക്കുന്നു. അത് കേട്ടയുടനെ പോകാൻ വേറെ സ്ഥലമൊന്നും ഇല്ലാത്തോണ്ട് അമ്മയുടെ വീട്ടിലേക്ക് തിരിച്ചു എന്നെ ഒന്നും തടയാനോ അച്ഛൻ മുതിർന്നില്ല. എനിക്ക് അമ്മയോട് ഉള്ളതുപോലെ അമ്മക്ക് എന്നോട് യാതൊരു പരാതിയോ ഒന്നും ഉണ്ടായിരിന്നില്ല. രണ്ടും കൈയും നീട്ടിയാണ് അമ്മ എന്നെ സ്വീകരിച്ചത്. എന്നാലും അച്ഛൻ പറഞ്ഞത് വച്ച് അമ്മയോട്  ക്ഷെമിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഈ സമയത്താണ് സർക്കാർ lock down പ്രഖ്യാപിച്ചത്. ആദ്യമൊന്നും അത്ര കർശനമായി ഇരുന്നില്ല. ഫ്രണ്ട്സിനെ ഒപ്പം സമയം ചെലവഴിക്കും ആയിരുന്നു. ഞാൻ പുറത്തു പോയി വരുമ്പോൾ എല്ലാം അമ്മ എന്നെ ഉപദേശിക്കുമായിരുന്നു lockdown ആണ് പുറത്തു പോകരുതെന്ന്. പക്ഷേ അതൊന്നും ഞാൻ കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല ചെറുപ്പംമുതലേ അച്ഛന്റെ വാക്കുകേട്ട് അമ്മ അനുസരിക്കാതിരുന്ന ആളാണ് ആ ശീലം ഇപ്പോഴും മാറിയിട്ടില്ല. പിന്നീടാണ് അതിന്റെ ആവശ്യങ്ങൾ അറിഞ്ഞു തുടങ്ങിയത്, പതിയെ ചുമയും വിട്ടുമാറാത്ത പനിയും എന്നെ പിന്തുടർന്നു. രോഗത്തിൽ സംശയംതോന്നിയ അമ്മ ഡോക്ടറുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി, ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ പോകുന്നത് ശരിയല്ലല്ലോ? ഡോക്ടർ വീട്ടിലെത്തി എന്നെ കൺസൾട്ട് ചെയ്തു. വളരെ സമയം വൈകിയിരിക്കുന്നു മകൾക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു. കുട്ടിയെ എത്രയും പെട്ടെന്ന് ഐസോലേഷൻ എത്തിക്കണം. ഡോക്ടർ അമ്മയുടെ രഹസ്യമായി പറയുന്നത് ഞാൻ കേട്ടു. ഏതായാലും മരണം ഉറപ്പാണ്. isolation വാർഡിൽ കുട്ടി  ഒറ്റയ്ക്ക് ആയിരിക്കണം എന്ന് ഡോക്ടർ വിലക്കിയിട്ടും അമ്മ അത് അനുസരിക്കാൻ തയ്യാറായില്ല. എന്നോടൊപ്പം ഞാനുറങ്ങുമ്പോഴും അമ്മ എല്ലാം എനിക്ക് കാവലായി. ഇതിലൂടെയെല്ലാം അമ്മയുടെ സ്നേഹവും ലാളിത്യവും എല്ലാം എനിക്ക് പതിയെ മനസ്സിലാക്കാൻ സാധിച്ചു. പക്ഷേ ഇത്രയും കാലമായിട്ടും അച്ഛൻ എന്താ അമ്മയെ മനസ്സിലാക്കാത്തത്? അമ്മ എനിക്ക് കാവലായി കാവലായി ഇപ്പോൾ അമ്മയുടെ മരണം എനിക്കൊരു ഓർമ്മയാണ്
ആഗ്നസ്മരിയ
9A ആർസിഎച്ച്എസ് ചുണ്ടേൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ