ചുറ്റിനും നാറുന്നു
മാലിന്യ കൂമ്പാരം
ശ്വാസം നിലക്കുന്ന "ദുർസുഗന്ധം"
ചീയുന്നു പുകയുന്നു മാലിന്യ കൂമ്പാരം
ശ്വാസം നിലയ്ക്കുന്നു
ആ "ശുദ്ധ " വായുവിൽ
പർവ്വതനിരതൻ പനിനീരിനെ
വിഷമയമാക്കുന്നു, ആധുനീകതൻ ജീവിത വ്യഗ്രത
വിഷ പുക തുപ്പുന്ന ഭീമൻ കബനികൾ
സംസ്കരിക്കാനാവാതെ കൂടിടുന്നു മാലിന്യം
ആതുരാലയങ്ങളിൽ
പെരുകുന്നു യന്ത്രവത്കൃത സംസ്കാരത്തിൻ തിരക്കേറിയ മനുഷ്യജീവിതത്തിൻ
വാഹനങ്ങളേകുന്നു വിഷവാതകം നമുക്കായി
പ്ലേഗും, കാൻസറും, കൊറോണയും നമുക്കായി പ്രകൃതി നല്കും ആശ്രമം എച്ച്.എസ്.എസ്സമ്മാനമല്ലോ
പ്രകൃതിക്കായി നാമൊരുക്കും ശവമഞ്ചത്തിൻ പ്രതിഫലമായി
സ്നേഹിക്കാം പ്രകൃതിയെ ,സ്നേഹിക്കാം മരങ്ങളെ
ബഹുമാനിക്കാം മണ്ണിനെ, നാളെയ്ക്കായി പടുതുയർത്തീടാം
ഒരു മരംനടാം പ്രകൃതി തൻ ശ്വാസകോശം
ഏകിടട്ടെ നമുക്കായി ശുദ്ധമാം വായുവിനെ
ശുചിത്വമാർന്നൊരു ഭുമി യെ വാർത്തീടാം
വരും തലമുറയ്ക്കൊരു
സ്വർഗ്ഗജിവിതം തീർത്തിടാം.