ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/അദ്ധ്വാനശീലം

Schoolwiki സംരംഭത്തിൽ നിന്ന്
അദ്ധ്വാനശീലം

ഒരിടത്ത് രണ്ട് സുഹ്യത്തുക്കൾ ഉണ്ടായിരുന്നു.അവർ രണ്ടും കൃഷിക്കാർ ആയിരുന്നു അതിൽ രണ്ടാമൻ വലിയ മടിയനും ഭക്ഷണ പ്രിയനുമായിരുന്നു എന്നാൽ ഒന്നാമനാകട്ടെ വലിയ കഠിനാദ്ധ്വാനിയും അതിനാൽ അയാൾ വലിയ സമ്പന്നനും ദാന ശീലനുമായിരുന്നു രണ്ടാമൻ ഈ അലസത കാരണം ഒന്നും തന്നെ അവൻ സമ്പാദിച്ചില്ല .വലിയ മടിയും അലസതയും അവനെ വലിയ ഒരു രോഗിയാക്കി .പണി ഒന്നും ചെയ്യാനും ആഹാരം കഴിക്കാനും അവന് പറ്റാതായി .തന്റെ സുഹൃത്ത് പണി ചെയ്യുന്നതും അവന്റെ ആരോഗ്യ ശീലങ്ങളും ചിട്ടയായ ജീവിതരീതിയും അവനെ അത്ഭുതപ്പെട്ടത്തി .അവൻ ആലോചിച്ചു എന്തുകൊണ്ട് തനിക്കും ഇങ്ങനെ ആയികൂടെ?അന്നുമുതൽ അവൻ തന്റെ എല്ലാ മടികളും മാറ്റി .നന്നായി അദ്ധ്വാനിച്ചു തുടങ്ങി .നല്ല സമ്പന്നതയിലും നല്ല ആരോഗ്യവാനായും ജീവിച്ചു.സുഹൃത്തുക്കളെ നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണ ശീലവും അദ്ധ്വാന ശീലവും, വ്യായാമവും ആവശ്യമാണ് .സ്വന്തം മനസ്സിൽ നല്ലൊരു കർഷകനായി മാറാൻ എത്രപേർ ചിന്തിച്ചിട്ടുണ്ട്? നമുക്കും മാറാം . നല്ലൊരു ആരോഗ്യ പൂർണ്ണമായ ഭാവിക്കായി ഓരോ വീട്ടിലും ഒരു വിത്തിനമെങ്കിലും നട്ട് രോഗമുകതമായ ഭാവിക്കായി .

കൃഷ്ണ അജയകുമാർ
2 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി , ആലപ്പുഴ, ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ