നഷ്ട മോഹങ്ങൾക്കു മേലടയിരിക്കുന്നൊരു
പക്ഷിയാണിന്നു ഞാൻ കൂട്ടുകാരെ.
പണമാണ് വലുതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകം അറിഞ്ഞു.
മാനവ ജീവനെ കാർന്നു തിന്നീടും
മഹാമാരി പടരുന്ന കാലം.
നാം ഒരുമയോടെ പൊരുതേണ്ട കാലം
ജാതി മത രാഷ്ട്രീയ ചിന്തകൾ
പിഴുതെറിയേണ്ട കാലം
നാം ഒരുമയോടെ പൊരുതേണ്ട കാലം