സഹായം Reading Problems? Click here


അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര./സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കായികം

സ്കൂളിന്റെ പ്രാരംഭ ഘട്ടം മുതൽ കായിക മേഖലക്ക് ഗണനീയ സ്ഥാനം നൽകിയിരുന്നു .ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഉന്നത വിജയം നേടുകയും സ്പോർട്സ് ക്വാട്ടയിൽ ധാരാളം കുട്ടികൾ റെയിവേ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി സമ്പാദിക്കുകയും ചെയ്തു .കായിക മേഖലക്ക് പുത്തൻ ഉണർവ് നൽകാൻ മിനി ബാസ്കറ്റ് ബോൾ കോർട്ട് സ്ഥാപിച്ചത് സഹായകമായി .ദേശീയ ടൂർണമെന്റുകൾ സംസ്ഥാനതല മത്സരങ്ങൾ എന്നിവയ്ക്ക് ഈ സ്കൂൾ വേദിയായിട്ടുണ്ട് .
കായികാദ്ധ്യാപകൻ പി കെ ഉമാനാഥൻ സാറിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ഉപജില്ലാകായികമേളയിലും റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലൂംപരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു കബ‍ഡി, ഫുട്ബോൾ, ക്രിക്കറ്റ്, എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനലത്തിലും കുട്ടികളെ എത്തിക്കാൻ ഈ വർഷവും കഴിഞ്ഞു എന്നത് വളരെ അഭിമാനകരമായ നേട്ടമായി എടുത്തു പറയേണ്ട ഒന്നാണ്