അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കോറോണക്കാലത്തെ എന്റെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണക്കാലത്തെ എന്റെ അനുഭവം
  ..എല്ലാ അവധിക്കാലത്തെയും പോലെ സന്തോഷമുള്ള ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് ഞാൻ. ദിവസവും മുള്ള ടി.വി... വാർത്തകളും പത്രങ്ങളും എന്റെ മനസിൽ ഭയത്തിന്റെ വിത്തുകൾ പാകുന്നു.ചൈനയിലെ വുഹാനിലാണ് കോറോണ ആദ്യമായ് വന്നത്. ചൈനയിൽ വരാൻ കാരണം അവരുടെ ഭക്ഷണമാണ്. അവർ രോഗം പരത്തുന്ന ജീവകളെയാണ് തിന്നുന്നത്.ആ കോറോണ നമ്മുടെ രാജ്യത്തിൽ വന്നിട്ടില്ല എന്ന സന്തോഷമായിരുന്നു അന്ന്. ഇപ്പോൾ ഇന്ത്യ അടക്കം യൂറോപ്പ് വരെ കോ റോണ വന്ന .എനിക്ക് വല്ലാത്ത സങ്കടമായിരുന്നു. ഇപ്പോൾ ഒരു ദിവസം തന്നെ ആയിരത്തിലധികം പേർ മരിക്കുകയാണ്. കോറോണ എന്ന ഭീകരൻ ഇത്ര അപകടകാരിയാണോ. പാതി വഴിയിൽ കൊഴിഞ്ഞു വീണ സ്കൂൾ പഠനവും വിട പറയാതെ പിരിഞ്ഞു പോയ കൂട്ടുകാരും, അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച എന്റെ പ്രിയ അധ്യാപകരും ഇന്നൊരു വേദനയാണ്. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള നമ്മുടെ അവകാശം കോറോണ അപഹരിച്ചു. അവധിക്കാലം ആഘോഷമാക്കാൻ ഉദ്ദേശിച്ച വിനോദയാത്രകൾ മാറ്റേണ്ടി വന്നതും കൂട്ടുക്കാരോടപ്പം കളിക്കാൻ പ്പറ്റാത്ത സങ്കടവും ഈ കോറോണക്കാലത്തെ തീരാ നഷ്ടമാണ് - നമ്മുടെ പരിസര പ്രദേശങ്ങളിൽ കോറോണ ഭീതി പടർത്തുകയാണ്. അവശ്യസാധനങ്ങൾ പോലും വാങ്ങാൻ ഭീതിയോടയാണ് ആളുകൾ പുറത്തിറങ്ങുന്നത്.ആരോഗ്യമേഖലയും പോലീസും നൽകുന്ന കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മറികടക്കാം - നമുക്ക് ഈ കോറോണക്കാലം.
                   


മുഹമ്മദ് അമീൻ .പി
3 std അഞ്ചരക്കണ്ടി Lp school
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ