അഞ്ചരക്കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ കാലം


എല്ലാവരും അറിഞ്ഞു കാണും നമ്മുടെ ലോകം കൊറോണ എന്ന മഹാമാരി പിടിച്ചു വച്ചിട്ടാണുള്ളത് .മറ്റൊരു വലിയ കാര്യം നമ്മുടെ സംസ്ഥാനവും ഇതിന്റെ കീഴി അകപ്പെട്ടിരിക്കുകയാണ്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ നമ്മുടെ ജില്ലയായ കണ്ണൂരിലാണ് . അതു കൊണ്ടു തന്നെ ഇവിടെ ലോക് ഡൗൺ നിർദ്ദേശിച്ചിരിക്കുയാണ്. ഇതു കൊണ്ട് വല്ലാത്ത ഒരു പ്രയാസം എന്തെന്നാൽ പുറത്തിറങ്ങാൻ കഴിയില്ല. അതു വീട്ടിൽ വെറുതെ ഇരിക്കുകയാണ്. ആദ്യം കൊറോണ കാരണം പരീക്ഷയില്ലാത്തതിനാൽ .വളരെ സന്തോഷമുണ്ടായിരുന്നു.പക്ഷെ ഇതിന്റെ ഗൗരവം അറിഞ്ഞപ്പോഴാണ് സങ്കടം വന്നത് .ഈവർഷം നമ്മൾ 5 ാം ക്ലാസിലെ കുട്ടികളായതു കൊണ്ട് ഈ വർഷം പിരിയേണ്ടവരാണ്. അതു കൊണ്ട് ആരേയും കാണാൻ കഴിയാതെ വിഷമിച്ചു. നമ്മുടെ സെന്റോ ഫ് മുടങ്ങി. ഇതേക്കാൾ സങ്കടം ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം കണ്ടാണ്.ഈ വിപത്തിനെ ചെറുക്കാൻ നമുക്ക് ആരോഗ്യ പ്രവർത്തകൾ പറയുന്ന നിർദ്ദേശങ്ങളനുസ്സരിച്ച് മുന്നേറാം. ഈ സമയം നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സമയമാണ് . ഞാനിതിൽ ചെയ്തത് Bottle craft ആണ്. നമ്മുക്കിതിനെ തുരത്താം അതിനായി ഇടവേളകളിൽ സോപ്പ്, സാനിറ്റേയ്സർ, ഹാൻ വാഷ് എന്നിവഉപയോഗിച്ച് കൈൾ കഴുകാം .ലോക്ക് ഡൗൺ തുടരാം .



ദേവനന്ദ.സി
5 അഞ്ചരക്കണ്ടി എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ