അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/ഭൂമിയിലെ ദൃശ്യവിസ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ ദൃശ്യവിസ്മയം

ജൈവികതയാണ് ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരവും സുന്ദരവുമായ ദൃശ്യവിസ്മയം. ഈ ദൃശ്യത്തിലെ ആത്യന്തികമായ ഘടകമാണ് പരിസ്ഥിതി.ഈ ഭൂമിയിലെ ഒാരോ അണുവിലും നാം ദർശിക്കേണ്ടത് നമ്മെത്തന്നെയാണ്,നമ്മുടെ അടുത്ത തലമുറയെക്കൂടിയാണ്.ആയതിനാൽ നാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. നാം നമ്മുടെ അമ്മയെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെ തന്നെ പ്രകൃതിയെയും ഭൂമിയെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം.നമ്മുടെ പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്ന പ്രകൃതി ദുരിതങ്ങളും പകർച്ചവ്യാധികളുമെല്ലാം.ഇന്നത്തെ കാലാവസ്ഥ നോക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട് രണ്ടായിരം വർഷം മുമ്പത്തെ കാലാവസ്ഥ അല്ല ഇന്നുള്ളത്.കാലാവസ്തക്ക് വലിയ തോതിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നു.വേനൽക്കാലത്തിന്റെ ദൈ‍ർഘ്യം കൂടിയിരിക്കുന്നു. ജലാശയങ്ങൾ വറ്റി വരളുന്നു.കുടിവെള്ളം വരെ നാം പണം കൊടുത്ത് വാങ്ങേണ്ടിയിരിക്കുന്നു.ഇതെല്ലാം നമ്മുടെ പ്രവർത്തിയുടെ ഫലം തന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നാം അനുഭവിക്കുന്ന പ്രളയം ,പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകുവാനുള്ള പ്രധാന കാരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മാറിപ്പോയിരിക്കുന്നു എന്നതു തന്നെ.ഇപ്പോൾ കൊറോണയുടെ ഈ കാലത്ത് ലോക്ഡൗൺ കാലം പ്രകൃതിയെയും പരിസ്ഥിതിയെയും ഒരു പരിധി വരെ മാലിന്യവിമുക്തമാക്കാൻ നമുക്ക് സാധിച്ചു.നമ്മുടെ ദൈനം ദിന ജീവിതത്തിലെ പ്രവർത്തനരിതികളിൽ മാറ്റം വരുത്തിയാൽ നമ്മുടെ ഈ സുന്ദരഭുമിയെ വരും തലമുറക്ക് ഉപയുക്തമാക്കാൻ സാധിക്കും. മലയാളത്തിന്റെ പ്രിയ കവി "ഒ എൻ വി" എഴുതിയ "ഭൂമിക്കൊരു ചരമഗീതം" എന്ന കവിതയിൽ പറഞ്ഞപോലെ "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി " എന്ന് ആകരുത് മറിച്ച് "വൈലോപ്പിള്ളി"യുടെ "കന്നിക്കൊയ്ത്ത്" എന്നകവിതയിലെ പോലെ എന്നാകട്ടെ " ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും എത് യന്ത്രവൽകൃതലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ മണവും മമതയും ഇത്തിരി കൊന്നപ്പൂവും.”

ഹെലന എൽസാ മാത്യു
9 A അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ കാളകെട്ടി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം