'''എന്റെ നാട് സുന്ദരം'''

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.
കൊട്ടിയം 

ചരിത്രം ഭൂമിശാസ്ത്രം

കൊട്ടിയത്തിന്റെ പഴയപേര് കോട്ടുംമ്പുറം എന്നാണ് ചരിത്രം പറയുന്നത് . ആ പേര് രാജഭരണ കാലവുമായി ബന്ധപ്പെട്ട് ലഭിച്ചതാണ് .

പി. ശങ്കുണ്ണിമേനോന്റെ 'തിരുവിതാംകൂർ ചരിത്രം' എന്ന പുസ്‌തകത്തിൽ ഇപ്രകാരമാണ് എഴുതിയിരിക്കുന്നത് ദേശിങ്ങനാട്ടിലേക്ക് വരുന്ന രാജപ്രധിനിധികളുടെ വിശ്രമകേന്ദ്രമായിരുന്നു കൊട്ടിയം. പ്രതിനിധികൾ എത്തി എന്ന് ഭരണാധികാരികളെ അറിയിക്കുന്നത് ഇവിടെ വച്ചാണ്

കൊട്ടി അറിയിക്കുന്ന സ്ഥലമായതിനാൽ കൊട്ടുമ്പുറമായി.അതിനെ കൊട്ടിയമ്പലം എന്നാണത്രെ പറഞ്ഞിരുന്നത് .മറ്റൊരു അറിവ് ഇങ്ങനെ ആണ് ,ചാതുർവർണ്യ വ്യവസ്ഥയിൽ നമ്പൂതിരിമാരുടെ ഇല്ലങ്ങൾക്കു എഴുപതുവാര വരെ കീഴ്ജാതിക്കാർ വന്നു നിൽക്കുകയും ആ വിവരം കതകിൽ കൊട്ടി അറിയിക്കും വിധമുള്ള പടിപ്പുര വാതിലുകൾ മുൻപ് വരേണ്യ വർഗ്ഗത്തിന്റെ തറവാടുകളിലുണ്ടായിരുന്നു.

ആ പടിപ്പുരയെയും കൊട്ടിയമ്പലമെന്നു പറയാറുണ്ടായിരുന്നത്രെ . രാജകീയ വിളംബരം അറിയിക്കുന്നതും കൊല്ലം പ്രദേശത്തെ കിഴക്കേ കേന്ദ്രമായ കൊട്ടുമ്പുറം അഥവാ കൊട്ടിയമ്പലം എന്ന സ്ഥലത്തു വച്ചാണ്.കൊട്ടുമ്പുറം എന്ന ശബ്ദം രൂപന്തരപെട്ട് കൊട്ടിയം ആയി എന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൊട്ടുമ്പുറം എന്ന സ്ഥലമിന്നും കൊട്ടിയത്തിനു കിഴക്കുഭാഗത്തായി ഉള്ളത് കൗതുകം തന്നെയാണ് .കൊട്ടുമ്പുറം പള്ളി വളരെ പ്രശസ്‌തമാണ്‌ .

പതിനാറാം നൂറ്റാണ്ടുവരെ കരിങ്കല്ലു നിറഞ്ഞ തരിശു ഭൂമിയായിരുന്നു കൊട്ടിയം, പോർത്തുഗീസുകാരുടെ വരവോടെ പറങ്കി മാവുകളുടെ വിളനിലമായി .

പിൽക്കാലത്തു കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിനു വഴിയൊരുക്കി.മിഷനറി മാരുടെ വരവോടെ പ്രാഥമിക വിദ്യ കേന്ദ്രങ്ങളും പള്ളിയും അനാഥാലയവും ആശുപത്രിയും സ്ഥാപിതമായി .

ഇരുപതാം നൂറ്റാണ്ടോടെ പുരോഗതി പ്രാപിച്ച കൊട്ടിയത്തു ബിഷപ്പ് ബെൻസീഗർ പള്ളിയും പള്ളിക്കൂടവും ഹോളിക്രോസ് ആശുപത്രിയും സ്ഥാപിച്ചു.

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ വരവ് കൊട്ടിയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി ,മൂന്ന് പഞ്ചായത്തുകളുടെ സംഗമ വേദിയായ കൊട്ടിയ ത്തിനു ഇന്ന് നഗരത്തിന്റെ പ്രതീതി ആണ്.

"https://schoolwiki.in/index.php?title=%27%27%27എന്റെ_നാട്_സുന്ദരം%27%27%27&oldid=2081864" എന്ന താളിൽനിന്ന് ശേഖരിച്ചത്