സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1.ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കുന്നു

2. സ്കൂള് പാരലമെന്റ്

പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു