ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അടൽ ടിങ്കറിംഗ് ലാബ്

കേന്ദ്ര ഗവണ്മെന്റ് ( NITI Aayog) സഹായത്തോടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുളള അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനാധിഷ്ഠിത പഠനത്തിന് അവസരമൊരുക്കുന്നു. കുട്ടികളിൽ ജിജ്ഞാസയും, ഭാവനയും വള‍ർത്തുന്നതോടൊപ്പം ROBOTICS, 3D Printing, Micro electronic controllers, Internet of things എന്നിവയിൽ പരിശീലനത്തിനും ഈ ലാബ് അവസരമൊരുക്കുന്നു. കൂടാതെ കുട്ടികളിൽ Computational thinking, Design knowledge, Problem solving skills, Adaptive learning, Physical computing skills എന്നിവ വളർത്തുന്നതിനും സഹായിക്കുന്നു.

ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യ‍ൂ. ATL

സയൻസ് ലാബ്

കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും, പാഠാനുബന്ധ പ്രായോഗിക പ്രവർത്തനങ്ങൾ നടത്തുന്നതിനും, പര്യാപ്തമാണ് ഇവിടുത്തെ സയൻസ് ലാബ്. ഏറ്റവും പുതിയതായി കണ്ടെത്തിയ oganesson കൂടി ഉൾപ്പെടുത്തിയ PERIODIC TABLE ലാബിന്റെ ഭിത്തിയിൽ പതിച്ചിട്ടുണ്ട്. Physics, Chemistry, Biology എന്നീ വിഷയങ്ങൾ പഠിക്കുന്നതിനാവശ്യമായ സാമഗ്രികൾ സൂക്ഷിക്കുന്നതിന് പ്രത്യേകം അലമാരകളുണ്ട്. Running water facility, Burner തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. Digital explanation ആവശ്യമെങ്കിൽ നല്കുന്നതിനായി multimedia Projector mount ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യ‍ൂ. SCIENCE LAB

കമ്പ്യൂട്ട‍ർ ലാബ്

INTERNET സൗകര്യത്തോടുകൂടിയ ഒരു നല്ല കമ്പ്യൂട്ടർ ലാബ് സ്കൂളിലുണ്ട്. കുട്ടികൾക്ക് IT പാഠഭാഗങ്ങളുടെ പ്രായോഗിക പരിശീലനത്തിനുതകുന്ന രീതിയിൽ സമയക്രമം നിശ്ചയിച്ച് ലാബ് പ്രവ‍ർത്തനങ്ങൾ നടത്തി വരുന്നു.

പ്രാക്ടീസ് റൂം

വിവിധ കലാമത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനം നടത്തുന്നതിന് സൗകര്യം ഒരുക്കുന്നതിനായി പ്രാക്ടീസ് റൂം ഉപയോഗപ്പെടുത്തുന്നു.

ഷീ ടോയ്‍ലറ്റ് & റെസ്റ്റ് റൂം

സ്തീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒരു ഷീ ടോയ്‍ലറ്റ് ജില്ലാ പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. അസുഖ ബാധിതരായ കുട്ടികളുടെ വിശ്രമത്തിനായും,പ്രത്യേക നിരീക്ഷണത്തിനായും ഒരു റെസ്റ്റ് റൂമും പ്രവർത്തിക്കുന്നു.