പി. ജി. എം. എം. എൽ. പി. എസ്. കള്ളായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം പണിയുന്നതിനായി സൗജന്യമായി സ്ഥലം കൊടുത്തത് മൺമറഞ്ഞു പോയ ശ്രീ. തണ്ടാംപറമ്പിൽ ഗോവിന്ദനായിരുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗത്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണ കർത്താവുമായ പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മരണാർത്ഥമാണ് വിദ്യാലയത്തിന് ഈ പേര് നൽകിയത്.തുടക്കത്തിൽ ഈ വിദ്യാലയത്തിൽ വളരെ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കാലഘട്ടത്തിൽ സ്കൂൾ മാനേജരായി പ്രവർത്തിച്ചിരുന്ന തണ്ടാം പറമ്പിൽ ഗോവിന്ദനും പ്രധാന അധ്യാപികയായിരുന്ന കെ.കെ. പുഷ്പാവതി ടീച്ചറും മൺമറഞ്ഞുപോയി. തുടർന്ന് പുതിയ മാനേജരായി ശ്രീ ടി.ജി രാമകൃഷ്ണനും പ്രധാന അധ്യാപികയായി ശ്രീമതി.സി.ജി. ശാന്തയും ചുമതല ഏറ്റു. തുടർന്നുള്ള കാലഘട്ടം സ്കൂളിനെ സംബന്ധിച്ചിടത്തോളം പുരോഗതിയിലേക്കുള്ള പ്രയാണമായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം