ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/വളയാതെ വളരാൻ - ലേഖനംp

Schoolwiki സംരംഭത്തിൽ നിന്ന്
വളയാതെ വളരാൻ

വായന മനുഷ്യർക്ക്‌ മാത്രം സാധിക്കുന്ന ഒരു അത്ഭുത സിദ്ധിയാണ്. "വായന ഒരാളെ പൂർണനാക്കുന്നു" എന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് ബേക്കൺ പറഞ്ഞിട്ടുണ്ട്.വായന ചിന്തോദീപകമായ അറിവിന്റെ സ്രോതസ്സാണ്.സാമൂഹിക,സാമ്പത്തിക മേഖലകളിലെ വളർച്ചയും വികാസവും നാം അറിയുന്നതും വായനയിലൂടെയാണ്.സമൂഹത്തിൽ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായനയെ അതിനുള്ള പ്രധാന പടവായികാണുന്നു.വിശാലമായ കാഴ്ചപ്പാടുകളും വായന നമ്മുക്ക് സമ്മാനിക്കുന്നു. വ്യക്തികളിൽ ആത്മവിശ്വാസവും ആശയവിനിമയ- ശേഷിയും സൃഷ്ടിക്കുന്നതിൽ വായനക്ക് വളരെയധികം പങ്കുണ്ട്.

സൃഷ്ടിപരമായ പ്രവർത്തികളുടെ അടിത്തറ രൂപം കൊള്ളുന്നത് വായിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ്. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപവത്കരിക്കുന്നതിൽ വായന വലിയ പങ്ക് വഹിക്കുന്നു. വിജ്ഞാനത്തിന് മാത്രമല്ല വിനോദത്തിനായും വായന നമ്മുക്ക് ഉപയോഗിക്കാം.ഒരാളിലെ മികച്ച കഴിവുകളെ പുറത്തെടുക്കുന്നതിൽ വായനക്കുള്ള സ്ഥാനം ചെറുതല്ല.പദസമ്പത്ത് ജനിപ്പിക്കുന്നതിനും അതിന്റെ പുനരുപയോഗത്തിനും വായനയിലൂടെ സാധിക്കുന്നു. സാമൂഹികമാധ്യമങ്ങളിലും ഇന്ന് വായനക്ക് ധാരാളം അവസരമുണ്ട്. അതുപോലെതന്നെ വെളിച്ചത്തിലേക്കുള്ള നമ്മുടെ മാർഗ്ഗദീപമാണ്‌ വായന.

പുസ്തകങ്ങളാണ് ഏറ്റവും നല്ല സുഹൃത്തുക്കൾ. നമ്മുടെ ശരിക്കുള്ള സുഹൃത്തുക്കളിൽ പലരും വേണ്ടപ്പോൾ സഹായിക്കാതെയും നമ്മെ ഉപദേശിക്കാതെയും പിൻ വാങ്ങിയെന്നു- വരാം.എന്നാൽ പുസ്തകങ്ങൾ അങ്ങനെ ചെയ്യുകയില്ല. പുസ്തകത്തിൽ എടുത്തു- പറയുന്ന പലകാര്യങ്ങളും ജീവിതഭാരം കുറയ്ക്കുന്നു. ഒരു ഗ്രന്ഥശേഖരം എപ്പോഴും ഏറ്റവും വലിയ സമ്പത്താണ്. കറൻസി നോട്ടുകളെക്കാൾ വിലയുണ്ടതിന്. സമൂഹത്തിന്റെ വളർച്ചയിൽ വളരെ പ്രധാനമായ ഒരു പങ്കാണ്‌ പുസ്തകങ്ങൾ വഹിച്ചിട്ടുള്ളത്. ഓരോ ഗ്രന്ഥവും ഓരോ സന്ദേശം കൈമാറുന്നുണ്ട്.ഒരർഥത്തിൽ പറഞ്ഞാൽ നമ്മുടെ ജീവിതം രൂപപെടുത്തുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ പുസ്തകകങ്ങൾ തന്നെ.....

ആര്യലക്ഷ്മി. ആർ
IX F ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം