ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗാന്ധിദർശൻ

ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികൾ ഗാന്ധിദർശൻ ക്ലബിൽ അംഗങ്ങളാണ്. ശ്രീമതി മഞ്ജു എ എം. ആണ് ഗാന്ധിദർശൻ ക്ലബിന്റെ കോർഡിനേറ്റർ.ഗാന്ധി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണം, ക്വിസ് മത്സരങ്ങൾ , ദിനാചരണങ്ങൾ, ഗാന്ധിക്കവിതകൾ, സൂക്തങ്ങൾ എന്നിവയുടെ ശേഖരണം ,ആത്മകഥാ വായന ,സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള  പ്രവർത്തനങ്ങൾ നടത്തുകയും വിവിധ പരിപാടികളോടെ ഗാന്ധിജയന്തി എല്ലാവർഷവും നടത്തിവരികയും ചെയ്യുന്നു.  ചെങ്ങന്നൂർ സബ്ജില്ല സംഘടിപ്പിച്ച  ഗാന്ധി ഉത്സവത്തിൽ പെയിന്റിംഗ് , പ്രസംഗം, ഗാന്ധി ചരിത്രരചന, ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .ജില്ലാതല ഗാന്ധിദർശൻ മത്സരത്തിലും കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.

സയൻസ് ക്ലബ്

യുപി ക്ലാസിലെ എല്ലാ കുട്ടികളും സയൻസ് ക്ലബ്ബിൽ അംഗങ്ങളാണ്. ക്ലബിന്റെ ചുമതല ശ്രീമതി.ശ്രീദേവി ബിനുവിനാണ്.

കൺവീനർ - ഹന്ന കെ ജയിംസ്

പ്രസിഡന്റ് - സ്വാതി. എസ്

വൈസ് പ്രസിഡന്റ് - സഞ്ജയ് സുനിൽ

സെക്രട്ടറി - സരിഗ സതീഷ്

ജോയിൻ സെക്രട്ടറി - അരവിന്ദ് ബിനു.

കമ്മറ്റി അംഗങ്ങൾ - സോൾവി വിൽസൺ, അനന്യ മനോജ്, അലോണ മാത്യു,

ബിജീഷ ബിനു.

ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ , ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, ശാസ്ത്ര മാജിക്കുകൾ, പരീക്ഷണങ്ങൾ, പ്ലക്കാർഡ് , പോസ്റ്റർ നിർമ്മാണം, പഠനോപകരണ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവ ശാസ്ത്ര ക്ലബുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. കുട്ടികൾ ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്.

ഗണിത ക്ലബ്

ഗണിത ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, നിർമ്മാണ - പ്രദർശനങ്ങൾ , ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, കുസൃതി കണക്ക് കേളി, സെമിനാർ ,പസിൽ , ഗണിതപ്പാട്ട്, മാജിക്, പാറ്റേൺ നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആദിമുഖ്യത്തിൽ നടത്തിവരുന്നു.

കൺവീനർ - ശ്രീമതി ശ്രീദേവി ബിനു.

സ്‌റ്റുഡന്റ് കൺവീനർ - അഭിരാം. ജി.

പ്രസിഡന്റ് - മാളവിക ശ്രീകുമാർ

വൈസ്.പ്രസി. - സാരംഗി സതീഷ്

സെക്രട്ടറി - പാർവ്വണ പ്രകാശ്

ജോ.സെക്രട്ടറി - ആവണി.എസ്.

കമ്മറ്റി അംഗങ്ങൾ - യദുകൃഷ്ണ , അനന്ദു പ്രമീഷ്, ശ്രേയ ജയൻ, റോജിൻ റോയ്.

വിദ്യാരംഗം കലാ സാഹിത്യവേദി

ശ്രീമതി മറീന അഗസ്റ്റിൻ ആണ് ഈ ക്ലബിന്റെ ചുമതല നിർവഹിക്കുന്നത്.

സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.

ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സാഹിത്യ ദിനാചരണങ്ങൾ എന്നിവ സമുചിതമായി നടത്തിവരുന്നു. ഈ വർഷത്തെ വായനാ വാരം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തി. അച്ഛൻ വായന, അമ്മ വായന, സ്വന്തം സൃഷ്ടികളുടെ അവതരണം, സമീപത്തെ ലൈബ്രറിയിൽ അംഗത്വമെടുക്കൽ, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമ്മാണം, കിസ്മത്സരം എന്നിവ അവയിൽ ചിലതാണ്. ആഴ്ചയിൽ ഒരു ദിവസം ബാലസഭ കൂടി കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിച്ചു വരുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

യു.പി ക്ലാസിലെ എല്ലാ കുട്ടികളും ക്ലബിൽ അംഗങ്ങളാണ്. ശ്രീമതി. ബിന്ദു ടീച്ചറിനാണ് ക്ലബിന്റെ ചുമതല.

ദിനാചരണങ്ങൾ, സർവ്വേ , സെമിനാർ , പ്രാദേശിക ചരിത്ര രചന , ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചു. യു.പി.ക്ലാസിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്. ദിനാചരണങ്ങൾ, ഇംഗ്ലീഷ് അസംബ്ലി, റോൾ പ്ലേ, സ്കിറ്റ്, കഥ എഴുത്ത്, കവിത എഴുത്ത് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.

ശ്രീമതി.ശ്രീകുമാരി ടീച്ചറിനാണ് ക്ലബിന്റെ ചുമതല.

സ്മാർട് എനർജി ക്ലബ്

മൂന്നു മുതൽ ഏഴു വരെ യുള്ള ക്ലാസിലെ കുട്ടികൾ ഇതിൽ അംഗങ്ങളാണ്. ശ്രീമതി.ശ്രീദേവി ബിനുവിനാണ് ക്ലബിന്റെ ചുമതല. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ആരോഗ്യ ക്ലബ്

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകാൻ വേണ്ടി സ്കൂൾ ആരോഗ്യ ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ ചുമതല ശ്രീമതി ബീന ടീച്ചറിനാണ്.

കുട്ടികളുടെ ശരീര താപനില പരിശോധന,  സാനിറ്റൈസേഷൻ എന്നിവർ ദിവസവും ചെയ്തു വരുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ എല്ലാ കുട്ടികളും കഴിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്നു.

ഐ.ടി.ക്ലബ്

എല്ലാ കുട്ടികളും ഐ.ടി ക്ലബിൽ അംഗങ്ങളാണ്. ശ്രീമതി സരിത ടീച്ചറിനാണ് ക്ലബിന്റെ ചുമതല. വിവിധ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

പ്രവർത്തിപരിചയ ക്ലബ്

ശ്രീമതി ഷീബ ടീച്ചറിനാണ് ക്ലബിന്റെ ചുമതല.എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.കുട്ടികളുടെ നൈപുണി വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

കായിക ക്ലബ്

3മുതൽ മുതൽ ഏഴ് വരെയുള്ള  ക്ലാസ്സുകളിലെ കുട്ടികൾ കൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ശ്രീമതി ശ്രീകുമാരി ടീച്ചറിനാണ് ക്ലബ്ബിന്റെ ചുമതല. കുട്ടികളിൽ കായിക വിദ്യാഭ്യാസം വളർത്തുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. വ്യായാമം, സ്പോർട്സ് മത്സരങ്ങൾ , ഫുട്ബോൾ - വോളിബോൾ മത്സരങ്ങൾ  എന്നിവയൊക്കെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.

പരിസ്ഥിതി ക്ലബ്

എല്ലാ കുട്ടികളും ക്ലബിൽ അംഗങ്ങളാണ്. ശ്രീമതി ശ്രീദേവി ടീച്ചറിനാണ് ക്ലബിന്റെ ചുമതല.

വൃക്ഷത്തൈ നടീൽ , വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സെമിനാർ, സംവാദം, പ്രൊജക്ട് തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ