ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹൈസ്‌കൂൾ

42021 5555222.jpg

എന്റെ വിദ്യാലയം

ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠന രേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്‌കൂൾ. അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന പ്രോജക്ടുകൾ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്. നാടിന്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വ പരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു.അവനവഞ്ചേരിയുടെ വളർച്ചയ്ക്കും വികാസത്തിനും എന്നും പ്രേരകശക്തിയായിട്ടുള്ളത് ഈ സർക്കാർ വിദ്യാലയമാണ്.ഓരോ വിദ്യാലയത്തിനുമുള്ള ചരിത്രപാരമ്പര്യം അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിനുമുണ്ട് . കാലത്തിന്റെ ആവശ്യകതയനുസരിച്ച് വിദ്യാലയ ആരംഭം, വളർച്ചാഘട്ടങ്ങൾ, നവതിയും പിന്നിട്ട് ശതാബ്ദിയരികിൽ എത്തിനിൽക്കുകയാണ്. വിദ്യാലയ ചരിത്രത്തിന്റെ കാലികപ്രസക്തി താഴ് വഴികളും വേരുകളും തിരിച്ചറിയാനുള്ള വ്യക്തിയുടെ അവകാശമാണ്. കൊല്ലവർഷം 1100 [AD 1925] ലോവർ പ്രൈമറി വിദ്യാലയമായി ആരംഭം കുറിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട് 1966 അപ്പർ പ്രൈമറി വിദ്യാലയം ആയി മാറുകയും തുടർന്ന് 18 വർഷങ്ങൾക്കു ശേഷം 1984 ൽ ഹൈസ്‌കൂളായി അപ്ഗ്രേഡ്ചെയ്യപ്പെടുകയും ചെയ്തു.തുടക്കത്തിൽ 4 ഡിവിഷൻ വീതമാണ് ഹൈസ്‌കൂളിൽ ഉണ്ടായിരുന്നത്. പൊതു വിദ്യാലയത്തിൽ നിന്നും വിവിധങ്ങളായ കാരണങ്ങളാൽ സാധാരണ വിദ്യാർത്ഥികളുടെ കുറവുമൂലം പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ ഒട്ടും തളരാതെ കാലാനുസൃതമായ കാൽവയ്പ്പുകൾ നടത്തി പ്രവർത്തിച്ചതിന് ഫലമായി ഇന്ന് 7 വീതമായി ഹൈസ്‌കൂൽ ഡിവിഷനുകൾ ഉയർന്നിട്ടുണ്ട്.  ആറ്റിങ്ങൽ[[1]]നഗരസഭ പരിധിയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് എങ്കിലും അതിർത്തി പഞ്ചായത്തുകളായ മുദാക്കൽ, കരവാരം തുടങ്ങിയ പ്രദേശത്തുനിന്നുള്ള സാമ്പത്തികവും സാമൂഹികവുമായ ഏറെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് പകുതിയിലേറെ വിദ്യാർഥികൾ. നഗരസഭയുടെ കീഴിലുള്ള ഏക മിക്സഡ് ഹൈസ്‌കൂൾ വിദ്യാലയമായ ഇവിടെ ഹൈസ്‌കൂൾ വിഭാഗത്തിൽ 839 വിദ്യാർത്ഥികളും 27 അധ്യാപകരും 5 അനധ്യാപക ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി അനിലാറാണി പ്രവർത്തിച്ചുവരുന്നു.

ഭൗതിക സൗകര്യങ്ങൾ

പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടം
സ്‌ക്കൂൾ പ്രവേശന കവാടം

കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ അതായത് സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസ് റൂം ,സ്റ്റാഫ് റൂം , ലാബുകൾ ,ലൈബ്രറി , അടുക്കളയും ഡൈനിങ് ഏരിയയും ശൗചാലയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു മൂന്നുനില കെട്ടിടം, ഇരുനില കെട്ടിടം എന്നിവ സ്‌കൂൾ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ എതിർദിശകളിൽ ആയി കാണാൻ സാധിക്കുന്നു .19 സ്മാർട്ട് ക്ലാസ് മുറികൾ ഇവിടെ പ്രവർത്തിച്ചുവരുന്നു .നാലുവശവും അടച്ചുറപ്പുള്ള ചുറ്റു മതിലും ഗേറ്റും വിദ്യാലയത്തിന് കാവൽ ആകുന്നു .അല്പം താഴേക്ക് ചെല്ലുമ്പോൾ മൂന്ന് കോടി രൂപ മുടക്കി നിർമ്മിച്ച മൂന്നുനില കെട്ടിടം തലയുയർത്തി നിൽക്കുന്നത് കാണാം .പണി അന്തിമഘട്ടത്തിലേക്ക് കടക്കുന്നു .10 ക്ലാസ് മുറികളും ലൈബ്രറി ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബുകൾ ഉൾപ്പെടുന്ന മൂന്ന് വലിയ ഹാളുകളും ഈ പുത്തൻ കെട്ടിടത്തിന്റെ പ്രത്യേകതയാണ് .എല്ലാ കെട്ടിടങ്ങളും സ്ഥലസൗകര്യം ഉള്ളതും ഭംഗിയായി വായുസഞ്ചാരമുള്ളതും, വൈദ്യുതീകരിച്ചതും ആണ് ഇവിടെ ബിൽഡിംഗ് ആസ് എ ലേണിങ് എയ്ഡ് എന്ന തന്ത്രം സ്വീകരിച്ചിട്ടുണ്ട് . എല്ലാ ഭൗതിക ഘടകങ്ങളും പഠനോപകരണങ്ങൾ ആയി മാറുന്നു .മേൽക്കൂര ,ജനാല ,തറ ചുവരുകൾ ഇവയെല്ലാം പഠന ഉറവിടമായി മാറുന്നു .എൽ പി വിഭാഗം കെട്ടിടം പ്രധാനകെട്ടിടത്തിൽ നിന്നും അൽപം അകലെയായി സ്ഥിതിചെയ്യുന്നു .റോഡിനു മറുഭാഗത്ത് ആയി അല്പം അകത്തേക്ക് മാറി കുഞ്ഞു കുട്ടികൾക്കായുള്ള വിദ്യാലയ മന്ദിരം ഉണ്ട് .ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .മനോഹരമായ ചിത്രങ്ങളും ,പാർക്കും പൂന്തോട്ടവും ,ചെറുകുളവും കണ്ണിനും കരളിനും ആനന്ദമേകുന്ന കാഴ്ചയാണ് .ഈ വിദ്യാലയ അന്തരീക്ഷം ഹരിതാഭമാണ്. ആധുനിക സൗകര്യമുള്ള 4 സ്മാർട്ട് മുറികൾ ഉൾപ്പെടെ 19 ക്ലാസ് മുറികൾ ഇവിടെ ഉണ്ട് .ശാസ്ത്ര ലാബ് ,ലൈബ്രറി സ്പോർട്സ് മുറികൾ , 5 യൂണിറ്റുകളുള്ള ശുചിമുറികൾ ഇവഎൽ പി കെട്ടിടത്തിന്റെ സവിശേഷതകളാണ് .മേൽക്കൂരയുള്ള സ്‌കൂൾ ഓഡിറ്റോറിയം ,കുഞ്ഞുകുട്ടികളുടെ പ്രകടനങ്ങൾക്കും ഗ്രൂപ്പ് അവതരണങ്ങൾക്കും , അസംബ്ലി നടത്തിപ്പിനും സൗകര്യമൊരുക്കുന്നു .ബിൽഡിങ് ആസ് എ ലേർണിംഗ് എയിഡ് എന്ന ആശയം ഇവിടെയും പ്രാവർത്തികമാക്കിയിരിക്കുന്നു .

സ്‌കൂൾഫേസ്‌ബുക്ക് പേജ്

https://www.facebook.com/ghs.avanavanchery.12

ഹൈസ്കൂൾ അധ്യാപകർ

കൂടുതൽ വിവരങ്ങൾ അറിയാൻ പേരിൽ ക്ലിക്ക് ചെയ്യുക

എണ്ണം പേര് വിഷയം
2 എസ് അനീസ മലയാളം
3 ജുഹൈറ ബീഗം മലയാളം
4 ലതി എ സി മലയാളം
5 മധു എം ആർ മലയാളം
6 ബി ബൈജു ഫിസിക്കൽ സയൻസ്
7 എൽ എസ് ഷീന ഫിസിക്കൽ സയൻസ്
8 എസ് എസ് ആശ നാച്ചുറൽ സയൻസ്
9 എ ജഹ്ഫറുദീൻ സോഷ്യൽ സയൻസ്
10 ലിജി എസ് നായർ സോഷ്യൽ സയൻസ്
11 പി ജി ജയറാം സോഷ്യൽ സയൻസ്
12 ലീന എസ് സോഷ്യൽ സയൻസ്
13 സി എസ് വീണ നാച്ചുറൽ സയൻസ്
14 ജയശ്രീ എസ് എസ് നാച്ചുറൽ സയൻസ്
15 ജി വി ഉണ്ണിത്താൻ രജനി ഇംഗ്ലീഷ്
16 ബി എസ് ലക്ഷ്മി ഇംഗ്ലീഷ്
17 ഡീസീല സുൽത്താന എസ് ഇംഗ്ലീഷ്
18 എൻ സാബു ഇംഗ്ലീഷ്
19 സി എം ബീന ഹിന്ദി
20 എസ് ഡി കല ഹിന്ദി
21 ലതിക കുമാരി ഡി ഹിന്ദി
22 കെ മണികണ്ഠൻ നായർ ഫിസിക്കൽ എഡ്യൂക്കേഷൻ
23 അജി കെ എസ് മാത്‍സ്
24 ബബിത ബി ജെ മാത്‍സ്
25 പ്രദീപ് ചന്ദ്രൻ ആർ മാത്‍സ്
25 ബിജി ഐ എച്ച് മാത്‍സ്

സ്കൂൾ കൗൺസിലർ

റിസോഴ്സ് ടീച്ചർ

20വർഷത്തെ അവനവഞ്ചേരി സ്കൂളിലെ സ്തുത്യർഹ സേവനത്തിനു ശേഷം ഞങ്ങളുടെ സ്കൂളിൽ നിന്നും പ്രഥമാധ്യാപകരായിപ്പോയ ഷാജഹാൻ സാറും ,കുമാരി ഷീല ടീച്ചറും .....