കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/അറിവിന്റെ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
അറിവിന്റെ തിരിനാളം

അറിവില്ലാത്തവർക്ഷരമേകുന്ന
അറിവിൻ വിളക്കാണ് അധ്യാപകർ
പൂമ്പാറ്റയായി പറക്കുന്ന മക്കൾക്ക്
തേൻ പകർന്നീടുന്ന പൂക്കളല്ലോ

പടവുകൾ താണ്ടി ഉയരത്തിലെത്തുമ്പോൾ
കാൽ തെറ്റി വീഴാതെ കാക്കുമവർ
തെറ്റും ശരിയും പഠിപ്പിക്കുന്നതിനൊപ്പം
വിജ്ഞാനമേകി വിജയിപ്പിക്കും

അച്ഛനായി അമ്മയായി കൂട്ടുകാരായി
ഓരോ ചുവടുകൾക്കൊപ്പമവർ
അറിവില്ലായ്മ തൻ ഇരുട്ടിൽ പിടയുമ്പോൾ
ഒരു കുഞ്ഞു തണലായി എത്തിടുന്നു.

എത്ര ഉയരത്തിലെത്തിയാലും
നന്ദിയോടോർക്കും അവരെ നമ്മൾ
അറിവേകി തണലേകി തിരിനാളമാകുന്ന
നൻമയാം എന്റെയീ അധ്യാപകർ
                                          
                    
 

നന്ദന വേണുഗോപാൽ
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത