അറിവില്ലാത്തവർക്ഷരമേകുന്ന
അറിവിൻ വിളക്കാണ് അധ്യാപകർ
പൂമ്പാറ്റയായി പറക്കുന്ന മക്കൾക്ക്
തേൻ പകർന്നീടുന്ന പൂക്കളല്ലോ
പടവുകൾ താണ്ടി ഉയരത്തിലെത്തുമ്പോൾ
കാൽ തെറ്റി വീഴാതെ കാക്കുമവർ
തെറ്റും ശരിയും പഠിപ്പിക്കുന്നതിനൊപ്പം
വിജ്ഞാനമേകി വിജയിപ്പിക്കും
അച്ഛനായി അമ്മയായി കൂട്ടുകാരായി
ഓരോ ചുവടുകൾക്കൊപ്പമവർ
അറിവില്ലായ്മ തൻ ഇരുട്ടിൽ പിടയുമ്പോൾ
ഒരു കുഞ്ഞു തണലായി എത്തിടുന്നു.
എത്ര ഉയരത്തിലെത്തിയാലും
നന്ദിയോടോർക്കും അവരെ നമ്മൾ
അറിവേകി തണലേകി തിരിനാളമാകുന്ന
നൻമയാം എന്റെയീ അധ്യാപകർ