കൂടുതൽ അറിയുക/സെന്റ്‌ ജോസഫ്സ് എൽ പി സ്കൂൾ കറുകുറ്റി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ പ്രദേശത്തുകാരനായ പൈനാടത്ത്  ഔസേപ്പച്ചന്റെ ശ്രമഫലമായി ആദ്യമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ ഇന്ന് മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പിന്നീട് മാറ്റപ്പെട്ടു .ഈ സ്ഥാപനം മേരിമാതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയായി . കൂടുതൽ സൗകര്യം ആവശ്യമായി വന്നപ്പോൾ ഈ കെട്ടിടം പിന്നീട് 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ വീണ്ടും കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി . സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് സിസ്റ്റർ ഹിത ജോസിന്റെ നേതൃത്വത്തിൽ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്നു .