എച്ച്.എസ്സ്.എസ്സ്,മുതുകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഇന്ത്യ റിപ്പബ്ലിക്കായ 1950 നു ശേഷവും മുതുകുളത്ത് ഒരു ഹൈസ്ക്കൂളിന്റെ അഭാവം ഒരു പോരായ്മ തന്നെ ആയിരുന്നു.മിഡിൽസ്ക്കൂൾ വിദ്യാഭ്യാസനന്തരം ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും തുടർന്നു പഠിക്കുവാനുളള സാഹചര്യം ഇല്ലാതെ പഠിത്തം അവസാനിപ്പിക്കേണ്ടിവന്നു. അത് പ്രധാനമായും രണ്ട് കാരണങ്ങളാതാണ് .പത്ത് മൈലെങ്കിലും ദൂരമുളള കായംകുളത്തോ, ഹരിപ്പാട്ടോ, മാവേലിക്കരയോ, കരുവാറ്റയോ പോയിപ്പഠിക്കുന്നതിനു വേണ്ട സഞ്ചാര സൗകര്യമോ സാമ്പത്തിക ശേഷിയോ ഏറെപ്പേർക്കും ഇല്ലാത്തതായിരുന്നു ഒരു കാരണം. അന്ന് 6 രൂപ ഫീസ് കൊടുക്കുക നിസ്സാരകാര്യമല്ല.

വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തികളുടെ ജന്മംകൊണ്ടും , കർമ്മം കൊണ്ടും അനുഗ്രഹീതമായ മുതുകുളത്ത് എത്രയും വേഗം ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കണം എന്ന ചിന്ത പൗരമുഖ്യന്മാരെ വേട്ടയാടി. പര്യാപ്തമായ സ്ഥലം , കെട്ടിടം എന്നിവയ്ക്കുണ്ടാകാവുന്ന ചെലവ് വ അന്നത്തെ നിലയിൽ ഭാരിച്ച തായിരുന്നു. മുതുകുളം ഇടശ്ശേരിയിൽ ശ്രീ ഇ.എൻ. കേശവപിള്ള അവർകളുടെ നേതൃത്വത്തിൽ 1950 ൽ രൂപീകരിച്ച മുതുകുളം ഹൈസ്കൂൾ കമ്മിറ്റി നിലവിൽ വന്നു. 1951 ജൂൺ 4 ന് രജിസ്ട്രേഡ് ഉടമ്പടി  പ്രകാരം ചില ഇല്ല ലിഖിത നിയമവ്യവസ്ഥകൾക്കു വിധേയമായി മുതുകുളം  പുന്നശ്ശേരി മുന്നില 184 ആം നമ്പർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ  പ്രശസ്ത അത് വ്യക്തികളുടെയും  വിദ്യാർത്ഥികളുടെയും  സാന്നിധ്യത്തിൽ പാണ്ഡവർ കാവ് മേൽശാന്തിയുടെ പൂജകൾക്കുശേഷം  ശുഭമുഹൂർത്തത്തിൽ ആരംഭം കുറിച്ചു. അനന്തരം  1952 - ൽ ഭരണഘടനയുണ്ടാക്കി ഹൈസ്കൂൾ സമാജം പ്രവർത്തനം ആരംഭിച്ചതോടെ കൂടിയാണ്  ഹൈസ്കൂൾ എന്ന  ദീർഘകാല സ്വപ്നം സഫലമാകുന്നത്. ഉദാരമതികളിൽനിന്നും സംഭാവന സ്വീകരിച്ചും , ഉൽപ്പന്നപ്പിരുവു നടത്തിയുമാണ് സ്കൂൾ  നിർമ്മാണത്തിന്  ധനം സ്വരൂപിച്ചത്.

           സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഉടമസ്ഥാവകാശം മുതുകുളം , ആറാട്ടുപുഴ, കണ്ടല്ലൂർ, പത്തിയൂർ, കീരിക്കാട് എന്നീ വില്ലേജുകളിൽ നിന്നും സമാജത്തിൽ അംഗമായവരിൽ നിക്ഷിപ്തമാണ്. മുൻ PSC ചെയർമാൻ ശ്രീ ഏ.പി ഉദയഭാനു, മുൻ ധനമന്ത്രി ശ്രീ തച്ചടി പ്രഭാകരൻ , ശ്രീ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിളള ,  ശ്രീ കെ . ഭാനു Ex. MLA തുടങ്ങിയ നിയ മഹത് വ്യക്തികൾ മുതുകുളം ഹൈസ്കൂൾ സമാജം അംഗങ്ങളായിരുന്നു. സർവ്വശ്രീ E N  കേശവപിള്ള, മലയിൽ കുട്ടൻ വൈദ്യൻ , കുന്നേൽ കുഞ്ഞുപിള്ള സാർ ,  അമ്പഴവേലിൽ വേലായുധൻപിള്ള , അഡ്വ. കളത്തിലേത്ത്  ആർ . കേശവപിള്ള , മേവിള സി.കെ. നാരായണപിള്ള , അറയ്ക്കൽ എം.കെ കുട്ടൻ , മങ്ങാട്ടു കരുണാകരപ്പണിക്കർ , ശ്രീ വിലാസത്ത് അക്ബർ ശങ്കരപ്പിള്ള തുടങ്ങിയവരുടെ ആരുടെ സേവനം  എക്കാലവും സ്മരണീയമാണ്.

               സമാജം അംഗങ്ങളിൽനിന്ന് വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കുന്ന 16 അംഗങ്ങളുംമുതുകുളം പൊന്നശ്ശേരി മുന്നിലാ 184 ആം  നമ്പർ എൻഎസ്എസ് കരയോഗത്തിൽ രജിസ്റ്റ്രേഡ് ഉടമ്പടിയനുസരിച്ച് സംവരണം ചെയ്തിട്ടുളള രണ്ടുപേരും ഉൾപ്പെടെ 18 അംഗങ്ങളുളള ഭരണസമിതിയാണ് സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഭരണം നിർവ്വഹിക്കുന്നത്. ഇപ്പോൾ ഈ സ്കൂളിൻ്റെ പ്രധമാധ്യാപകൻ എസ്സ് കെ ജയകുമാർ ആണ്