ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/അകറ്റിടാം പകർച്ചയെ .....

അകറ്റിടാം പകർച്ചയെ .....


പരക്കെ പരക്കുന്ന വൈറസു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം ?
കരം ശുദ്ധമാക്കാം ,ശുചിത്വം വരിക്കാം -മിരിക്കാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ ......

പുറത്തേക്കു പോകേണ്ട ഓൺലൈനിലായാൽ -
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം ..
പുറം ലോകമെല്ലാം അതിൽക്കണ്ടിരിക്കാം ,
മറക്കല്ലേ ,കൈ ശുദ്ധി പരമപ്രധാനം .

ഇടയ്ക്കെങ്കിലും വൃത്തി ഇല്ലാക്കരത്തിൽ ലെ -
ങ്കിൽ തൊടാതിരിക്കേണം കണ്ണും മുഖവും
ശ്രദ്ധയാൽ ഇമ്മട്ടു സൂക്ഷിച്ചിതെങ്കിൽ
അകന്നുപോം വേഗം പകർച്ചയാം വ്യാധികൾ .....
 

എയ്ജൽ ജോഷി
2 എ ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത