പൂവ്

പൂവേ പൂവേ പൊഴിയല്ലേ
പൂന്തെന്നൽ വന്നു വിളിച്ചാൽ പോകല്ലെ
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലെ
പുതുമണ്ണിനു ചൂടാനൊരു പൂവിതളും നൽകല്ലെ

പൂവണ്ടിൻ പ്രണയം പൊള്ളയാണേ
അത് പൂന്തേനുണ്ണാൻ അണയുവതാണേ
നിന്നെ കാണാനെന്നും കൊതിയാണേ
എനിക്കു നിന്നെ കാണാനെന്നും കൊതിയാണേ

അദിൻ ഫിദ
മൂന്ന് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത