സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിൻ്റെ ആവശ്യകത

   ശുചിത്വത്തിൻ്റെ ആവശ്യകത  

. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു എന്ന് നമ്മുടെ പുരാധന സംസ്കാരത്തിൻ്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്യം ഒരു സംസ്കാരമാണ് എന്ന് തിരിച്ചറിഞ്ഞവർ ആണ് പൂർവ്വികർ .പണ്ട് കാലങ്ങളിലെ ഉൽസവത്തിലും നല്ല നാളുകളിലും ആളുകൾ വീടിൻ്റെ അകത്തളങ്ങൾ ചാണകം മെഴുകുകയും കുമ്മായം പുശുകയും വീടും പരിസരവും ശുചിയാക്കുകയും ചെയ്തിരുന്നു.

               ആവർത്തിച്ച് വരുന്ന പകർച്ചവ്യാധികൾ  നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക്

കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യക്കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മെ പരിഹസിക്കുന്നു . മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ അധികൃതർ നട്ടം തിരിയുന്നു. മാലിന്യത്തിൻ്റെ പേര് സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. കോടതി ഇടപെടുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തുടരുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശു ചിത്വമില്ലാതെ നാം ജീവിക്കുന്നു

                 മഴക്കാലത്തും പകർച്ചവ്യാധികൾ പെറ്റുപെരുകുന്ന ഈ കാലഘട്ടത്തിൽ നിപ്പ കൊറോണ എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങളിൽ നിന്നും മുക്തി നേടാൻ വ്യക്തി ശുചിത്വം പ്രധാനപ്പങ്ക് വഹിക്കുന്നു. സമൂഹം വ്യക്തികളെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. എല്ലാ വ്യക്തികളും ശുചിത്വം പാലിക്കുകയാണെങ്കിൽ സമൂഹവും ആ വഴിക്ക് പോകും.                              
               വ്യക്തി സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും.വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം . വ്യക്തി ശുചിത്വം, ഗ്രഹ ശുചിത്വം , സമൂഹു ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്തത്തിൽ ഇവയെല്ലം കൂടി ചെർന്നതാണ് ശുചിത്വം                
              പ്രഖ്യാപനങ്ങളൊ, മുദ്രവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്‌. നാളെയെങ്കിലും നമ്മുടെ വീടുകൾ ,ഓഫിസുകൾ, ഗ്രാമങ്ങൾ, നഗരങ്ങൾ തുടങ്ങിയവയെല്ലാം ശുചിത്വമുള്ളവയാക്കണം. അതിന് ഒരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തോരുമയോടെ പ്രവർത്തിച്ചാൽ നമ്മുടെ സമൂഹം ഒരു ശുചിത്വ സമൂഹമായി മാറ്റാൻ നമുക്ക് കഴിയും അതുമൂലം ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ പോലെയുള്ള പകർച്ചവ്യധികളെ നമുക്ക് ചെറുത്ത് തോൽപ്പിക്കാൻ കഴിയും മലയാളികളുടെ സംസ്കാരത്തിൻ്റെ മുഖമുദ്രയായ ശുചിത്വത്തെ നമുക്ക് ഉയർത്തി കാണിക്കാം.  
       
Theerdha. P S
9 B1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം