സർവംസഹ
എല്ലാം ക്ഷെമിക്കുമെന്നമ്മ
എല്ലാം പൊറുക്കുമെന്നമ്മ
പോറ്റമ്മയേക്കാൾ, പെറ്റമ്മയേക്കാൾ
എല്ലാം സഹിക്കുമെന്നമ്മ
ഏഴല്ലെഴുപതു തവണ
തൻ മാറ് വലിച്ചു കീറുമ്പോഴും
ആവില്ലൊന്നും തിരിച്ചോതുവാൻ
തൻ അംഗങ്ങൾ മുറിച്ചു മാറ്റുമ്പോഴും
വേദന തൻ ചങ്ക് തകർക്കുമ്പോഴും
പുഞ്ചിരി തൂകി നിൽക്കുമവൾ
തൻ മക്കൾക്കായി ജീവിതം ഹോമിച്ച
പുണ്യ ജനനിയാണവൾ
തൻ ദേഹമാകെ വിഷപ്പുക മൂടുമ്പോൾ
തൻ തനയന്മാരെ ചേർത്തുനിർത്തുമവൾ
നീ ഒരു സംഹാര താണ്ഡവം ആടിയാൽ
കേവലം നിർജീവം ഈ ലോകം
അക്കാര്യം അറിഞ്ഞു മുൻപോട്ടു പോട്ടെ ഈ മർത്യ ലോകം
അങ്ങനെ ഒരു നാളേക്കായ്
ഞാൻ കാത്തിരിപ്പു