സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ജീവിതം തന്നെ മാറുന്നു പ്രിയരേ
ലോകത്തിൽ സ്പന്ദനം മാറിടുന്നു.
എന്താണു നാം ഇന്നു കാണുന്നത്.
അകലുന്ന എല്ലാം മായകാഴ്ചയായ്
തളരില്ലൊരിക്കലും കേരളീയ‍ർ നാം
തടയാം ഇന്നു വിപതാം മാരിയെ
കൈകൾ കഴുകാം ശുചിയായിരിക്കാം.
മനസ്സിൻ അകലം അകറ്റാതെ
മേനിതൻ അകലം പാലിച്ചിടാം.
സന്തോഷവേളകൾ മാറ്റിനിർത്താം
പ്രാർത്ഥനകൾ മനസ്സിൽ ഉണർതിടാം.
വീട്ടിലിരിക്കാം നല്ലനാളേക്കായ്
എല്ലാം തടയും കേരളീയർ നാം
അതിജീവിക്കാം അതിജീവനത്തിനായ്.

 

സാനിയ സുകുമാരൻ
9 B സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത