ഇതാ, നമുക്കൊരു പുതിയ കാലം
മനുഷ്യന് ഇതൊരു കൊറോണ കാലം
ലോകമെമ്പാടും മഹാമാരിതൻ കാലം
അഹന്തയെയും അഹങ്കാരത്തെയും ഇല്ലായ്മ ചെയ്യും കാലം
മനുഷ്യത്വ പരമായ ജീവിതത്തിലേക്കുള്ള തിരിച്ചു പോകലിന്റെ കാലം
തിക്കും തിരക്കും ആരവങ്ങളും ഇല്ലാത്ത കാലം
ആർക്കും ആരോടും മത്സരങ്ങളില്ലാത്ത കാലം
സാനിറ്റൈസറുകളുടെയും
മാസ്കുകളുടെയും സോപ്പ്‌കളുടെയും കാലം
ഇത് മനുഷ്യനൊരു ലോക്ക്ഡൗൺ ദുരന്ത കാലം
നമുക്ക് ഒന്നായ് പരസ്പരം അകലം പാലിച്ചു പോരാടിടാം .....
തരണം ചെയ്യാം കൊറോണയെ...