ലോകം മുഴുവൻ പടരുന്നുണ്ടേ..
കൊറോണയെന്നൊരു വൈറസ്..
മരുന്നുമില്ലാ ചെറുത്തു നിൽക്കാൻ..
ജീവനതേറെയൊടുക്കുന്നു
വ്യക്തിശുചിത്വം പാലിച്ചെന്നാൽ..
ഒരുവിധമതിനെ മെരുക്കീടാം..
കൊറോണ കയറും വഴിയത് നമ്മുടെ..
മുഖമാണെന്നതു മോർക്കേണം..
തുമ്മാനോ ചുമയ്ക്കാനോ വന്നാൽ..
തൂവാലയൊന്നുപയോഗിക്കാം..
മൂക്കും വായും നന്നായ് തന്നെ..
തൂവാല വച്ചു മറച്ചീടാം..
ഇടയ്ക്കിടെ നാം കൈകൾ രണ്ടും..
സോപ്പുകൾ വച്ചു കഴുകേണം..
കഴിയും വിധമായേവരിൽ നിന്നും..
അകലം പാലിച്ചീടേണം..
സ്നേഹം കാണിച്ചീടാനായി...
തമ്മിൽ പുണരാൻ നോക്കേണ്ട..
തൊഴുകയ്യുകളാൽ മതിയേ മേലിൽ...
സ്നേഹം പ്രകടിപ്പിച്ചീടാൻ..
പൊതുവഴിയതുകളിലാരും തന്നെ...
തുപ്പുന്നതുമവസാനിപ്പിക്കാം...
കൊറോണയെന്നൊരു വ്യാധിയെ നമ്മൾ..
ഇങ്ങനെ തകർത്തെറിഞ്ഞീടും..
കൊറോണയെന്നൊരു വ്യാധിയെ നമ്മൾ..
ഇങ്ങനെ തകർത്തെറിഞ്ഞീടും..