സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ രക്ഷിക്കണ്ടേ?
പരിസ്ഥിതിയെ രക്ഷിക്കണ്ടേ?
പരിസ്ഥിതി സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആവശ്യമായ ഒരു ഘടകമാണ് ശുചിത്വം. പരിസ്ഥിതി സംരക്ഷണത്തിനായി നാം നമ്മുടെ ചുറ്റുപാടും, പ്രകൃതിയും ശുചിയായി സൂക്ഷിക്കണം. രോഗ പ്രതിരോധത്തിനായി നാം നമ്മുടെ ശരീരത്തെതന്നെ വൃത്തിയായി സൂക്ഷിക്കണം. ഇവ രണ്ടിലും പൊതുവായി വരുന്നത് ശുചിത്വമാണ്. അതു കൊണ്ടു തന്നെ ശുചിത്യം പാലിക്കുക എന്നത് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. ഒരു അമ്പത് വർഷം മുമ്പ് കേരളത്തിലുണ്ടായിരുന്ന ശുദ്ധജല സ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്?ബാക്കി നിൽക്കുന്ന തടാകങ്ങളുടെ പുഴകളുടെയും തോടുകളുടെയും കുളങ്ങളുടെയും ഇന്നത്തെ സ്ഥിതിയെക്കുറിച്ചുള്ള കൃത്യമായ കണക്ക് ആരുടെയും കൈയ്യിൽ കാണില്ല. താൻ നശിച്ച് കൊണ്ടിരിക്കുകയാണ് എന്ന് പ്രകൃതി നമുക്ക് ഒട്ടനവധി സൂചന നൽകിയിട്ടും മനുഷ്യർ അതൊന്നും വകവെക്കുന്നില്ല എന്നതാണ് സത്യം. നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയും പാഠം ഉൾക്കൊണ്ടിട്ടില്ല. മറ്റു രാഷ്ട്രങ്ങളും മനുഷ്യരും പ്രകൃതിയെ എങ്ങനെ കാത്ത് നിർത്തുന്നു എന്ന് കണ്ട് പഠിക്കാനെങ്കിലും നാം തയ്യാറാകണം.മുറിച്ച് മാറ്റിയ മരങ്ങൾക്ക് പകരം വേറേ വെക്കാൻ നമുക്ക് കഴിയണം. മലിനമാക്കപ്പെട്ട പുഴകളെ ശുചിയാക്കാനും, അന്യം നിന്നുപോകുന്ന ജീവികളെ സംരക്ഷിക്കാനും നമുക്ക് കഴിയണം. നമുക്ക് ജീവവായുവും, പാർപ്പിടവും നൽകുന്ന പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത്.ഈയൊരു വഴിയിലൂടെയാണ് നാം ഇനിയും സഞ്ചരിക്കുന്നത് എങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് കാത്ത് വെക്കാൻ നമുക്ക് ഒന്നും തന്നെ ഉണ്ടാവുകയില്ല.
സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |