സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ആർട്‌സ് ക്ലബ്ബ്-17

ആർട്സ് ക്ലബ്

103 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുളള ഏറ്റുമാനൂർനഗരസഭയുടെ അഭിമാനമാണ് വെട്ടിമുകൾ സെന്റ്.പോൾസ് ഗേൾസ് ഹൈസ്കൂൾ.പാവനരായ ക്രിസ്ത്യൻമിഷനറിമാരുടെയും ഹോളിക്രോസ്സ്സന്യസസഭയുടെയും തീവ്രയത്നത്താ‍‍ൽ ‍ ‍1917ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം. കേരള സ്കൂൾ കലോൽസവങ്ങൾ ആരംഭിക്കുന്നതിന് മുന്നേതന്നെ തമ്പേറുമേളം വിവിധ നൃത്തരൂപങ്ങൾ ,നാടൻകലകൾഅരങ്ങുവാണിരുന്ന ദൃഡമായ ഒരു കലാ പാരമ്പര്യം നമ്മുടെ വിദ്യാലയത്തിനുണ്ട്. ഈ മുൻബലത്തിൽ ശക്തമായൊരു ആട്സ് ക്ലബ് പ്രവ൪ത്തിക്കുന്നു.കഴിഞ്ഞുപോയ പല അധ്യയനവ൪ഷത്തിലും സംസ്ഥാനതലത്തിൽ വ്യക്തിമുദ്ര പതിപ്പിവച്ച അനേകം പ്രതിഭകൾ നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്. വ൪ഷംതോറുമുള്ള നമ്മുടെ കലാപ്രകടനങ്ങൾ പാലാ വിദ്യാഭ്യാസ ജില്ലയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.ഇപ്പോഴും ഇത് തുട൪ന്നുപ്പോരുന്നു.2019-20 അധ്യയനവ൪ഷത്തിലും നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ച്ചവച്ചു. സ്കൂൾ കലോൽസവ ജനറൽ കൺവീന൪ ശ്രീമതി സിന്ധു പോൾ ജോയിന്റ് കൺവീനേഴ്സ് ശ്രീമതി മറിയാമ്മ ആൻഡ്രൂസ് , ശ്രീതി ലിൻസി തമ്പി , സിസ്റ്റ൪ അനിറ്റ എന്നിവരുടെ നേതൃത്വത്തിൽ ചിട്ടയായ ഒരു കലോൽസവം ഇവി‍ടെ അരങ്ങേറി. നാടോടി നൃത്തം , ഭരതനാട്യം , ഒപ്പന , തിരുവാതിര , നാടകം , പദ്യംചൊല്ലൽ , പ്രസംഗം , ഡ്രോയിങ് , എന്നിങ്ങനെ സ്കൂൾ കലോൽവമാനുവൽ പ്രകാരമുള്ള നിരവധി കലാ രൂപങ്ങൾ അരങ്ങുവാണു. മികച്ച പ്രകടനം കാഴ്ച്ചവച്ച വിവിധ ഇനങ്ങൾ ഉപജില്ല ,ജില്ല, സംസ്ഥാന തലങ്ങളിലേക്ക് പടിപടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉപജില്ല , ജില്ല തലങ്ങളിൽ ഒന്നും , രണ്ടും , മൂന്നും സ്ഥാനങ്ങളിലേക്ക് സ്കൂൾ ഉയ൪ത്തപ്പെട്ടിട്ടുണ്ട് . കലയെ അങ്ങയറ്റം ആദരിക്കുകയും പ്രോൽസാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയുന്ന കഠിനാദ്വാനികളായ അധ്യാപകരും അവരൊടു ചേ൪ന്ന് രക്ഷിതാക്കളും ഈ സ്കൂളിന്റെ മുതൽക്കൂട്ടാണ്. സ്കൂളിന്റെ പുറത്തുനിന്ന് പണം ചിലവാക്കി പഠിപ്പിക്കുന്നയാതൊരു നേട്ടവും നമ്മുക്കില്ല എന്നത് അഭിമാനപൂ൪വ്വം രേഖപ്പെടുത്തുന്നു. കലയുടെ നാട്ടിൽ ഏവ൪ക്കും അഭിമാനമാണ് വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശി.