സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ്/2023-24
ജൂൺ 19 വായനാദിനം
2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആചരിച്ചു. വായനാ മൽസരം, വായന കുറിപ്പ് തയ്യാറാക്കൽ,ചിത്രരചന മത്സരം, ചിത്രവായന, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂളിൽ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി.
സ്വാതന്ത്ര്യ ദിനം
2023/24 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യ ദിനം വിദ്യാലയത്തിൽ സാമുചിതമായി ആഘോഷിച്ചു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം രക്ഷിതാക്കളും ആഘോഷത്തിൽ പങ്കുചേർന്നു. രാവിലെ 9 മണിക്ക് പ്രധാനധ്യാപകൻ ശ്രീ ബിനോജ് ജോൺ പാതകയുയർത്തി. തുടർന്ന് സ്വാതന്ത്ര ദിന ആശംസപ്രസംഗങ്ങൾ പി. ടി. എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ നടത്തി. രക്ഷിതാക്കൾക്ക് ക്വിസ് മത്സരം, അനുഭവകുറിപ്പെഴുതൽ എന്നീ മത്സരങ്ങളും നടത്തി. വിവിധ മത്സരത്തിൽ പങ്കെടുത്തു വിജയികളായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.
പുരാവസ്തു പ്രദർശനം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ പുരാവസ്തു പ്രദർശനം നടത്തി .സ്കൂൾ പരിസരത്തുള്ള തറവാടുകളിൽ നിന്നും ശേഖരിച്ച പഴയകാല വീട്ടുപകരണങ്ങളും കാർഷിക ഉപകരണങ്ങളും ആണ് പ്രദർശിപ്പിച്ചത്.പഴയകാല അളവ് ഉപകരണങ്ങൾ ,അടുക്കള പാത്രങ്ങൾ പലതരം കുട്ടകൾ, വട്ടികൾ, ഇരുമ്പ് ഉപകരണങ്ങൾ,ആയുധങ്ങൾ ,, ആഭരണ പെട്ടി ,മെതിയടി, മരംകൊണ്ടുള്ള വിവിധ ഉപകരണങ്ങൾഎന്നിവയാണ് പ്രദർശന ഹാളിൽ ഒരുക്കിയത്. കുട്ടികൾ പഴയകാല ചരിത്രം മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായകരമായി.
കേരളീയം
കേരളീയം പരിപാടിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും കേരളീയ ഗാനങ്ങളുടെ ശേഖരണവും വിദ്യാലയത്തിൽ നടത്തപ്പെട്ടു. പൊതു അസംബ്ലി ചേരുകയും മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ ക്ലാസിലും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.