സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതി രമണീയമായ കൊണ്ണിയൂർ ഗ്രാമത്തിൽ വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട് ശിരസ് ഉയർത്തി നിൽക്കുന്ന സെന്റ് ട്രീസാസ് യു.പി സ്ക്കൂൾ 1924 മേയ്4ന് ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായി. സാമ്പത്തിമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന കൊണ്ണിയൂരിൽ 100 വർഷങ്ങ മുമ്പ് Fr. ഇൻഡാഫോൺ സ് OCD ഒരു പള്ളി സ്ഥാപിച്ചു. അതിനോടനുബന്ധിച്ചാണ് പള്ളിക്കൂടവും സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ത്യാഗ പൂർണവും തീഷ്ണുമായ പ്രവർത്തന ഫലമായി നെടുമങ്ങാടിന്റെ വിവിധ ഭാഗങ്ങളിലായി 44 ദൈവാലയങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിലെല്ലാം പള്ളിക്കൂടങ്ങളും അന്തി ചന്തയും സ്ഥാപിക്കുക പതിവായിരുന്നു. ഇവിടെ താല്ക്കാലികമായി നിർമ്മിച്ച ഓല ഷെഡാണ് സ്കൂൾ ആയി ഉപയോഗിച്ചിരുന്നത്.