സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് കാലം

{BoxTop1 | തലക്കെട്ട്= കോവിഡ് കാലം | color= 4 }}

 ഹേ  ! കോവിഡ് 19 കുഞ്ഞൻ കീടമേ  !!!!
 ഒരു മെയ്മാസ കൊച്ചു റാണിയെ പോലെയുള്ള
 നീ പത്രത്താളുകളിൽ മാധ്യമങ്ങളിൽ നിറയുന്നു !
 നീയാണ് താരം ! നീ മാത്രമാണ് സംസാരവിഷയം !
 നിന്റെ സർപ്പ സൗന്ദര്യം സംസാരത്തിന്റെ
 സംഹാര ത്തിനായി എന്തിന് ഉപകരിച്ചു നീ?
 ദൂരെ പോകൂ... കടന്നുപോകു...
 ഭൂമിയിൽ നിന്നുതന്നെ അകന്നുപോകു...

   ഈ അകൽച്ചയിൽ നീ ആനന്ദിക്കേണ്ട
 ഒരുപാട് കാലം ഒരുമിച്ച് ഇരിക്കാനായി
 അല്പ കാലത്തേക്ക് അകന്നിരിപ്പു ഞങ്ങൾ
 നിന്നിലെ നീതി എന്താണെന്നറിയില്ല,,,,
 അനന്തരം ലോകം വിവേകo ഉൾക്കൊള്ളുമോ ?
    ... അറിയില്ല
  നീ പലതും ഞങ്ങളെ പഠിപ്പിച്ചു എങ്കിലും
 നിന്നെ വെറുക്കുന്നു, അറയ്ക്കുന്നു . ഞങ്ങൾ
 അതി ജീവിച്ചിട്ടും നിന്നെ തീർച്ച....

 കെട്ടിപ്പൊക്കിയതൊന്നും നിത്യം അല്ല എന്നറിഞ്ഞു,
 വാരിക്കൂട്ടിയത് ഒന്നും സമ്പാദ്യം അല്ലെന്ന് അറിഞ്ഞു..
 മാനവ പൂജ മാധവ പൂജ എന്ന പഠിപ്പിച്ചു
 മണ്ണിൽ പണിയണം എന്ന് പഠിപ്പിച്ചു
 മൗനമായി പ്രാർത്ഥിക്കാം എന്നും പഠിപ്പിച്ചു
 ജീവകാരുണ്യം ഏറെ പഠിപ്പിച്ചു
 സ്നേഹാദരങ്ങൾ ആശംസകൾ നേരാൻ
 വൈകിയാണെങ്കിലും നാം പഠിച്ചു

 ടാറ്റയും ബിർളയും അംബാനിയും ഗേറ്റ്സും
 യുഎസ്ഉം ക്യൂബയും ഞാനും അയൽക്കാരനും
 തുല്യമെന്ന മഹാസത്യം നാം അറിഞ്ഞു
 ലക്ഷങ്ങൾ വിലയുള്ള ജഗ്വാർഉം റോയ്സും
 ബെൻസും പോർച്ചിൽ കളിപ്പാട്ടം പോലെ കിടക്കുന്നു
 സോപ്പിന്റെ മാസ്കിന്റെ. സാനിറ്ററൈസറിന്
 മൂല്യത്തിൽ മുന്നിൽ ഇതെത്ര തുച്ഛം
 എങ്കിലും കോവിഡേ നിന്നോട് എനിക്ക് എത്ര പുച്ഛം.

 അച്ഛനും അമ്മയും മക്കളും ചേർന്നപ്പോൾ
 ഇമ്പമുള്ള ഒരു കുടുംബം ഉണ്ടായി.
 മുത്തശ്ശൻ മുത്തശ്ശി എന്നിവരെ
 കുഞ്ഞുമക്കൾ അറിഞ്ഞു തുടങ്ങിയത്രെ
 പാചകം, പാട്ട്, കഥ, കവിത കൃഷി,
 പൂവ് പൊലിങ്ങു വിടർന്നു വന്നു
 റേഷൻ കഴിച്ചു നാം സമത്വം പഠിച്ചു.
 എങ്കിലും കോവിഡേ അകന്നുപോകു...

 പാലിചത്തൊക്കെയും പൊള്ളത്തരം എന്ന്
 കോവിഡ് കാലത്ത് നാം അറിഞ്ഞു
 300 പേർ വേണ്ട 30 പേർ മതി
 കല്യാണമെന്ന മഹോത്സവത്തിൽ
 പത്തു പേർ മാത്രം മതി ഒരു ശവസംസ്കാര
 വേളയിൽ, ഓർത്തുകൊള്ളൂ
 നീ അടർത്തിമാറ്റിയ സഹസ്രo സഹ പ്രാണനുകൾ
 ആരെന്നുo ഏതെന്നും ഏതു അറിയാതെ
      മണ്ണിൽ കൂട്ടമായി അലിഞ്ഞു
 അശ്രുപൂജകൾ അർപ്പിക്കുന്നു.,,, ശാന്തി നേരുന്നു

 നീ തിമിർത്തു ആടുമ്പോൾ ഞങ്ങൾക്ക്
 കാവലായി വെള്ളരി പ്രാവുകൾ കൂട്ടിനുണ്ട്.
 നീല കുപ്പായത്തിനുള്ളിൽ നീറുന്ന മനസ്സുണ്ട്
 എങ്കിലും പുഞ്ചിരി തൂകും,,,
 മുഖവുമായി---- അമ്മയായി.... ചേച്ചിയായി
 കൂടപ്പിറപ്പായി ത്യാഗമായി
 സഹനം ആയി ഉണ്ണാതുറങ്ങാതെ
 ഇമയൊന്നു ചിമ്മാതെ കാവലുണ്ട്

 നിന്നെ ചെറുക്കാനായി ചാരത്തു തന്നെ
 കാക്കി അണിഞ്ഞൊരു കാലാൾപ്പട
 അറിയാതെ പോയോ കാക്കിക്കുള്ളിലെ
 ത്യാഗത്തെ, സ്നേഹത്തെ, കരുതലിനെ
 കത്തിക്കയറുന്ന വെയിലിനെ പോലും മാറ്റി നിർത്തി
 സഹജീവി തന്നുടെ അതിജീവനത്തിനായി
 പൊള്ളലേറ്റിടുന്ന സോദര മേ
 ബിഗ് സല്യൂട്ട്, ബിഗ് സല്യൂട്ട്, ബിഗ് സല്യൂട്ട്
 ഈ കൂടപ്പിറപ്പിന്റെ സ്നേഹപൂക്കൾ
 
 ഞങ്ങൾക്കു കാവലായി ഇനിയും ഒട്ടേറെപ്പേർ
 കൈകോർത്തു ഞങ്ങളെ കാത്തിരുന്നോർ പേരെടുത്തു ഓതിയാൽ തികയില്ല,,,
 പ്രാർത്ഥനയിൽ കോർത്ത മണിമുത്തുകൾ
 ഹൃദയങ്ങൾ നൽകിടാം, കരൾ പകുതേകിടാം
 എന്ത് പേരിട്ട് വിളിക്കും എന്നറിയാത്തൊരി.
 സ്നേഹത്തെ, ത്യാഗത്തെ, കരുതലിനെ
 അതിജീവനത്തിനായി ലോകത്തിന് ശാന്തിക്കായി
   ചൊല്ലിടട്ടെ ഞാൻ
  "" ലോകാ സമസ്ത സുഖിനോ ഭവന്തു""
 

{BoxBottom1 | പേര്= Meera Manoj | ക്ലാസ്സ്=6 c | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി | സ്കൂൾ കോഡ്= 31269 | ഉപജില്ല= രാമപുരം | ജില്ല= കോട്ടയം | തരം= കവിത | color= 2 }}