സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം'
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്കുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനഞ്ച് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.
പ്രവർത്തനങ്ങൾ 2019
പ്രവർത്തനങ്ങൾ 2020
ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്
കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അധ്യാപകരും കുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.
പ്രവേശനോത്സവം 2021
ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 10.30 am ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..
""പ്രവേശനോത്സവം 2021"" (പ്രവേശനോത്സവം 2021)
പരിസ്ഥിതി ദിനാചരണം 2021
സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.കുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി."'പരിസ്ഥിതി ദിനാചരണം 2021"" (പരിസ്ഥിതി ദിനാചരണം 2021)
-
പരിസ്ഥിതി ദിനാചരണം
-
പരിസ്ഥിതി ദിനാചരണം
-
പരിസ്ഥിതി ദിനാചരണം
ഓൺലൈൻ പഠനം 2021
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
ലാപ്ടോപ്പ് വിതരണം
ജില്ലാ പഞ്ചായത്തിന്റെ നേതൃത്തിൽ അതിരമ്പുഴ ഡിവിഷനിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറിസ്കൂളുകളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസിൽ വച്ച് നടത്തപ്പെട്ടു.ജില്ലാ പഞ്ചായത്ത് അംഗം Dr.റോസമ്മ സോണി ഉദ്ഘാടനം നിർവ്വഹിച്ചു.സെന്റ് എഫ്രേംസിലെ 24 കുട്ടികൾ ഇതിന്റെ ഉപഭോക്താക്കളായി.
-
ലാപ്ടോപ്പ് വിതരണം
-
ലാപ്ടോപ്പ് വിതരണം
-
ലാപ്ടോപ്പ് വിതരണം
വായനാപക്ഷാചരണം
"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
"'വായനാപക്ഷാചരണം 2021"" (വായനാപക്ഷാചരണം 2021)
ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2021
ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു.
ഓൺലൈൻ പഠനം 2021
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,
പി.റ്റി.എ മീറ്റിംഗ് 2021
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.
സ്റ്റാഫ് കൗൺസിൽ 2021
സ്റ്റാഫ് കൗൺസിൽ ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.
പഠനോപകരണങ്ങളുടെ വിതരണം
CMI മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കോവിഡ്ദു രിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.അമ്പതിൽപരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ഗുരുസ്പർശം പദ്ധതിയിലൂടെ ലഭിച്ച കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം ST. EPHREM'S COVID HELP DESK വഴി ഹെഡ്മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക് വിതരണം ചെയ്യുന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, കോർപറേറ്റ് ബാങ്കുകൾ എന്നിവർ കുട്ടികൾക്കാവശ്യമായ സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു.അർഹരാത കുട്ടികളെ കണ്ടെത്തി പഠനോപകരണം വിതരണം ചെയ്തു വരുന്നു.
യോഗദിനാചരണം 2021
NCCയൂണിറ്റിന്റെ നേതൃത്വത്തിൽ യോഗാദിനാചരണം ഓൺലൈനായി നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് വിവിധ യോഗാസനങ്ങൾ കുട്ടികൾക്കളെ പരിശീലിപിപിച്ചു.
-
യോഗാദിനാചരണം 2021
-
യോഗാദിനാചരണം 2021
"യോഗാദിനാചരണം 2021"" (""യോഗാദിനാചരണം 2021"")
ലഹരിവിരുദ്ധ ദിനാചരണം 2021
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ജൂൺ 26 7.00 p.m ന് സൂം മീറ്റിലൂടെ ഓൺലൈനായി നടത്തപ്പെട്ടു.സിവിൽ എക്സൈസ് ആഫീസർ ഏറ്റുമാനൂർ റേഞ്ച് ശ്രീ .ദീപേഷ് എ.എസ് ക്ലാസ്സു നയിച്ചു.200 ൽ അധികം കുട്ടികൾ പങ്കെടുത്തു.
-
ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്
Doctorsday celeration
Doctor's Day യോട് അനുബന്ധിച്ച് നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഡിയ വിനീത മുരളിയുടെ മാതാപിതാക്കളായ ഡോക്ടർമാരേ ആദരിച്ചു.
Technology tranforms Classrooms into smart rooms വെബിനാർ
ജൂലൈ 17-ാം തിയതി വൈകുന്നരം zoom meeting ഓൺനൗനായി നടത്തപ്പെട്ടു.വെബ്ബിനാർ നയിച്ചത് പ്രഫസർ സാബു ഡി തോമസാണ്.മൊബ്ബൽ ഫോണിന്റെ ദുരുപയോഗം ഉളവാക്കുന്ന ദോഷഫലങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
""Technology tranforms Classrooms into smart rooms "" (Technology tranforms Classrooms into smart rooms )
SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം
ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ SSLC FULL APLUS STUDENTS കുട്ടികളുടെ അവാർഡ് വിതരണംസ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആഗസ്റ്റ് 7 2.30 PM ന് നടന്നു.
""SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം"" (SSLC FULL APLUS STUDENTS 2021 അവാർഡ് വിതരണം )
ഹിരോഷിമ ദിനാചരണം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണം ഓൺലൈനായി നടന്നു. Sr. Rosamma Francis ആണ് പ്രവർത്തനങ്ഹൾക്ക് നേതൃത്വം നൽകിയത്.യുദ്ധവിരുദ്ധ സന്ദേഷം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത ദിനാചരണം വഴി സാധിച്ചു. ""ഹിരോഷിമ ദിനാചരണം 2021"" (ഹിരോഷിമ ദിനാചരണം 2021)
മെരിറ്റ് ഈവനിംഗ് 2021
മെരിറ്റ് ഈവനിംഗ് 2021 ആഗസ്റ്റ് 20ാം തിയതി വൈകുന്നരം ZOOM meetingലൂടെ ഓൺലൈനായി നടത്തപ്പെട്ടു. ""SSLC Result 2021"" (SSLC Result 2021)
സ്വാതന്ത്രദിനാചരണം 2021
NCC,Scout,Red Cross എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ 75-ാമത് സ്വാതന്ത്രദിനാചരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമുചിതമായി ആചരിച്ചു. 8.30 a.m ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീ. ഇമ്മാനുവൾ അഗസ്റ്റിൻ ദേശീയ പതാക ഉയർത്തി. .NCC Officer ശ്രീ.ബെന്നി സ്കറിയ മുഖ്യപ്രഭാഷണം നടത്തി.
-
സ്വാതന്ത്രദിനാചരണം 2021
-
സ്വാതന്ത്രദിനാചരണം 2021
-
സ്വാതന്ത്രദിനാചരണം 2021
-
സ്വാതന്ത്രദിനാചരണം 2021
-
സ്വാതന്ത്രദിനാചരണം 2021
ഓണാഘോഷം 2021
9 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 21/08/2021 ശനിയാഴ്ച ശ്രീമതി ആൻസമ്മ ടീച്ചറിന്റെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി. കുട്ടികൾ വീടുകളിൽ പൂക്കളം ഒരുക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു..എല്ലാ ക്ലാസ്സുകളിലും ഓൺലൈനായി ഓണാധോഷം നചത്തി.
""ഓണാഘോഷം 2021"" (ഓണാഘോഷം 2021)
Cyber Security Awareness Programme 2021
സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസ് 09/10/2021 7.30 p m ന് സൂം ഫ്ലാറ്റ് ഫോം ഉപയോഗിച്ച് ഓൺലൈനായി നടത്തി.പ്രസ്തുത യോഗം കോട്ടയം DDE ശ്രീമതി എൻ സുജയ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സ്വാഗതവും ശ്രീ ബിജു കൃതജ്ഞതയും രേഖപ്പെടുത്തി.ശ്രീ അരുൺ കുമാർ കെ ആർ(Assistant Sub inspector of Police)ക്ലാസ് നയിച്ചു.500 പേർ ക്ലാസ്സിൽ പങ്കെടുത്തു.
""Cyber Security Awareness Programme 2021"" (Cyber Security Awareness Programme 2021)
കേരളപ്പിറവി ആഘോഷം 2021
XD ക്ലാസ്സിലെ വെർച്ചൽ കേരളപ്പിറവി ആഘോഷം നവംമ്പർ ഒന്നാം തിയതി ശ്രീമതി ലിനി ടീച്ചറിന്റെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയ്ക്ക് മാറ്റ് കൂട്ടി.
തിരികെ വിദ്യാലയത്തിലേക്ക്
2021 നവംമ്പർ ഒന്നാം തിയതി കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു.ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തിയ കുട്ടികളെ ഹെഡ്മാസ്റ്ററും അധ്യാപകരും ചേർന്ന് പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.സ്കൂൾ അങ്കണം കുട്ടികളുടെ സന്തോഷാരവത്താൽ പുളകിതമായി.
-
തിരികെ വിദ്യാലയത്തിലേക്ക്
-
തിരികെ വിദ്യാലയത്തിലേക്ക്
-
തിരികെ വിദ്യാലയത്തിലേക്ക്
-
തിരികെ വിദ്യാലയത്തിലേക്ക്
-
തിരികെ വിദ്യാലയത്തിലേക്ക്