സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/രചനയുടെ പേര്/My days with buddy
- [[സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/രചനയുടെ പേര്/My days with buddy/അക്കുവും മിക്കുവും | അക്കുവും മിക്കുവും ]
അക്കുവും മിക്കുവും
കൊളമലകാട്ടിലെ രണ്ടു കലമാനുകളായിരുന്നു
അക്കുവുംമിക്കുവും. രണ്ടുപേരും ഉറ്റ ചങ്ങാതിമാരായിരുന്നു. അവർക്ക് നല്ല ഭംഗിയുള്ള കൊമ്പുകളുണ്ടായിരുന്നു. കൊമ്പുകാട്ടി കാട്ടിലെ സുന്ദരിമാരായി ഇരുവരും എങ്ങും നൃത്തം വെച്ച് നടക്കും. ഒരു ദിവസം അക്കുവും മിക്കുവും കൊലമളക്കാട്ടിലൂടെ ഓടിക്കളിക്കുകയായിരുന്നു.
പെട്ടെന്ന് അക്കുവിന്റെ കൊമ്പുകൾ കാട്ടുവള്ളികൾക്കിടയിൽ കുരുങ്ങിപ്പോയി !ഇനി എന്ത് ചെയ്യും? എത്ര കുലുക്കിയിട്ടും വലിച്ചിട്ടും കൂടുതൽ കുരുങ്ങുന്നതല്ലാതെ കുരുക്കുകൾ അഴിയുന്നില്ല !പാവം അക്കു പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും രക്ഷയില്ല. പിന്നെയൊട്ടും താമസിച്ചില്ല. മിക്കു ഓടി. അവൾ നേരെ ചെന്നത് തുരപ്പനെലിയുടെ അടുത്തേക്കായിരുന്നു. < "തുരപ്പൻ ചേട്ടാ എന്റെ ചങ്ങാതി അക്കുവിന്റെ കൊമ്പുകൾ കാട്ടുവള്ളികൾക്കിടയിൽ കുരുങ്ങിപ്പോയി. തുരപ്പൻ ചേട്ടൻ ഓടി വന്നു രക്ഷിക്കണം ". മിക്കു ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. അതുകേട്ടു തുരപ്പനെലി മിക്കുവിന്റെയൊപ്പം അക്കുവിന്റെയടുത്തെത്തി. പാവം അക്കു ക്ഷീണിച്ചവശനായിരുന്നു. തുരപ്പൻ വേഗം തന്റെ മൂർച്ചയുള്ള പല്ലുകൊണ്ട് കാട്ടുവള്ളികളെല്ലാം നിമിഷനേരം കൊണ്ട് കടിച്ചുമുറിച്ചു. അങ്ങനെ അക്കു രക്ഷപ്പെട്ടു. അക്കുവും മിക്കുവും തുരപ്പനെലിയോട് നന്ദി പറഞ്ഞു. "ആപത്തിൽ പെട്ടവരെ നാം രക്ഷിക്കണം അത് നമ്മുടെ ധർമ്മമാണ്. നിങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുന്ന കൂട്ടുകാരെയാണ് കാടിന് ആവശ്യം "തുരപ്പനെലി പറഞ്ഞു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താമരശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ