നാട്ടിൽ കൊറോണ വന്നിട്ടുണ്ടേ
നമുക്കെല്ലാവർക്കും സൂക്ഷിച്ചീടാം
ഒറ്റക്കെട്ടായി നിന്നീടിൽ
കൊറോണയെ നമുക്കോടിച്ചീടാം
കൂട്ടുകൂടലും കളിയും വേണ്ട
വീടു വിട്ടുള്ള പോക്കും വേണ്ട
തുമ്മലോ ചുമയോ വന്നിടുകിൽ
തുവാലയൊന്നു കരുതി വയ്ക്കാം
കൈകൾ എപ്പോഴും വൃത്തിയാക്കാൻ
സോപ്പോ ഹാൻ്ഡ് വാഷോ ഉപയോഗിക്കാം
വീടിനുള്ളിൽ തന്നെ ഇരുന്നുകൊണ്ട്
നാടിനു വേണ്ടി നന്മ ചെയ്യാം
കൊറോണ പോയി കഴിഞ്ഞീടുമ്പോൾ
നമുക്കെല്ലാവർക്കും കൂട്ടുകൂടാം
ഇപ്പോൾ നമുക്കെല്ലാം പ്രാർത്ഥിച്ചീടാം
നല്ലതു മാത്രം വരുത്തീടുവാൻ