ഒരു ദിനം ദേശാടനം കഴിഞ്ഞു ഞാനെത്തീടവെ
അപരിചിതമായിരിക്കുന്നെൻ നാടും നഗരവും
എവിടെയാണെന്റെ കാടും മരങ്ങളും ?
എവിടെയാണെന്റെ കൂട്ടും കൂട്ടരും?
മരങ്ങൾ ഒഴുക്കുന്നു, മലകൾ ഇടിയുന്നു
എൻ കൂടും ശൂന്യതയിലാണ്ടുപോയ്.....
ആരോടു ചോദിപ്പു ആരുണ്ടാശ്രയം
ഈ പെരുമഴയിലെങ്ങുപോയിടും ഞാൻ
വീടുനഷ്ടപ്പെട്ടവർക്ക് ക്യാമ്പുകൾ
കൂടുനഷ്ടപ്പെട്ടവർക്കില്ലാ തെല്ലാശ്വാസം.
ആർത്തിയാൽ നശിപ്പിച്ചതിനൊന്നും
കണക്കുവെച്ചീടുന്നില്ലാ മർത്ത്യൻ.
മനുഷ്യർചെയ്ത കർമ്മഫലത്തിന്
വിധിച്ചതാണീ ദുരന്തങ്ങൾ
വസൂരിയായ്....പ്ലേഗായ്...സാർസായ്...
സുനാമിയായ്...നിപ്പയായ്...
തക്കാളി, ഡെങ്കിപ്പനികളായ്...
മഹാപ്രളയദുരന്തമായി..വീണ്ടും
നവാതിഥിയായ് വൈറസ് കൊറോണയും
ഏവരും വീട്ടുതടങ്കലിലായ്....
മാസ്കുും, ക്വാരന്റൈനും വീർപ്പുമുട്ടൽ
ഹേ ! മാനുഷാ പഠിക്കുമോ ഇനിയെങ്കിലും
പ്രകൃതിനൽക്കുന്ന പാഠങ്ങൾ !