LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2024- 27 ലിറ്റിൽ കൈറ്റ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി 12 ലാപ്പുകളിലായി ആയി ജുൺ 15 ന് 30 കുട്ടികൾ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു. കൈറ്റ് മാസ്സായ ഷെറിൻ കുര്യാക്കോസ്, കൈറ്റ്  മിസ്ട്രസ്  സിമി തോമസ് പരീക്ഷയ്ക്ക് നേതൃത്വം നൽകി  30 കുട്ടികളുംപരീക്ഷ വിജയിച്ചു.

14034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14034
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർഅൽഫോൺസ്
ഡെപ്യൂട്ടി ലീഡർമരിയ മനോജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷെറിൻ കുുരിയക്കോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി തോമസ്
അവസാനം തിരുത്തിയത്
28-04-202614034

പ്രിലിമിനറി ക്യാമ്പ്

2024 27 വർഷത്തെ അംഗങ്ങളുടെ പ്രീമിനറി ക്യാമ്പ് ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി നടത്തുകയുണ്ടായി. ഹെഡ്മാസ്റ്റർ മാത്യു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് നയിച്ചത് മാസ്റ്റർ ട്രെയിനർ ആയ സജിത്ത് മാസ്റ്ററാണ്. ആനിമേഷൻ പ്രോഗ്രാമിൽ റോബോട്ടിക്സ് എന്നീ മേഖലകളിലാണ് ക്ലാസുകൾ കൊടുത്തത് കുട്ടികൾ വളരെ ആവേശകരമായി പ്രവർത്തനങ്ങൾ ചെയ്തു. തുടർന്ന് സജിത്ത് രക്ഷിതാക്കളെ കാണുകയുണ്ടായി. Little kite ന്റെ പ്രാധാന്യം ഒരിക്കൽ കൂടി രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു.

കമ്പ്യൂട്ടർ പരിശീലനം

 

യുപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആഗസ്റ്റ് 11, 2025 നടത്തി. 2024 -27 ബാച്ചിലെ കുട്ടികൾ കാപ്പാട് യുപി സ്കൂളിലെ ഏഴാം ക്ലാസിലെ 30 കുട്ടികൾക്ക് ആനിമേഷൻ ക്ലാസ് നൽകി ഓപ്പൺ ടൂൺസ് സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നടത്തുന്നത് എങ്ങനെയെന്ന് കുട്ടികളെ ചെയ്യാൻ മനസ്സിലാക്കി കൊടുത്തു. കുട്ടികൾ നല്ല താല്പര്യത്തോടെ പരിശീലനത്തിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ജാൻസി ടീച്ചർ കുട്ടികളെ സ്വാഗതം ചെയ്തു.

രക്ഷകർതൃ സംഗമം

2024-25 ലിറ്റിൽ കൈയ്റ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷകർത്താക്കളുടെ ആദ്യ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈയ്റ്റ് സംഘടനയുടെ പ്രാധാന്യവും അവർ ഏതെല്ലാം മേഖലകളെ പറ്റി പഠിക്കുന്നുണ്ടെന്നുള്ള കാര്യവും രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. തുടർന്ന് 2023 -26 ബാച്ചിലെ കുട്ടികൾ സൈബർ അവയർനസ് ക്ലാസ് എടുക്കുകയും ചെയ്തു. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ ക്ലാസ് ഉണ്ടായിരിക്കുമെന്നും അതോടൊപ്പം extra ആക്ടിവിറ്റീസ് എന്തൊക്കെയാണെന്ന് ചർച്ച ചെയ്യുകയും ചെയ്തു.

സമഗ്ര പരിശീലനം

2024- 27 ബാച്ചിലെ കുട്ടികൾ രക്ഷിതാക്കൾക്ക് സമഗ്ര പോർട്ടൽ പരിചയപ്പെടുത്തി.സമഗ്ര പോർട്ടലിന്റെ പ്രാധാന്യം അത് ഉപയോഗിക്കുന്നത് എങ്ങനെ,അതിലുള്ളത് എന്തൊക്കെ എന്ന കുട്ടികൾ വ്യക്തമാക്കി കൊടുത്തു. എമിലിൻ ജോൺസൺ, ആൻ മരിയ, മരിയ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.നല്ല ക്ലാസ് ആയിരുന്നുവെന്നും കുട്ടികൾ നന്നായി ക്ലാസ്സ് എടുത്തു എന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

സൈബർ ബോധവൽക്കരണ ക്ലാസ്

2024 -27 ബാച്ചിലെ കുട്ടികൾ 14 /1 /2026ന് എട്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ചും സൈബർ ലോകത്ത് എങ്ങനെ സുരക്ഷിതമായി ജീവിതം ജീവിക്കാം എന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. 40 രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.കുട്ടികളുടെ അമിത ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും,അവർ എന്തൊക്കെ സെർച്ച് ചെയ്യുന്നു എന്ന് എങ്ങനെ കണ്ടെത്താം എന്നും രക്ഷിതാക്കൾ മനസ്സിലാക്കി.

ജില്ലാ ക്യാമ്പ്

2024 -27 ബാച്ചിന്റെ സബ്ജില്ലാ ക്യാമ്പിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ റ്റിയ റോസ് സന്തോഷ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആനിമേഷനിലുംപ്രോഗ്രാമിങ്ങിലുമായി ആറ് കുട്ടികൾ പങ്കെടുത്തു.

സർവ്വം AI മയം

2024 -27 ബാച്ചിലെ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾക്ക് AI ബോധവൽക്കരണ ക്ലാസ് മാർച്ച് രണ്ടാം തീയതി നടത്തി.30 രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. മൊബൈൽ ഫോണിൽ AI ഉപയോഗം എങ്ങനെയെല്ലാമാണെന്ന് കുട്ടികൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുത്തു.ക്ലാസ് നയിച്ചത് ഒമ്പതാം ക്ലാസിലെ അൽഫോൺസ്, എമ്മിലിൻ,റോസ്മിൻ മരിയ എന്നിവരാണ് ഇവർക്ക് സഹായികളായി മരിയ സി എസ്,മരിയമനോജ്,അനുഗ്രഹ,അജീന എന്നിവർ ഉണ്ടായിരുന്നു ക്ലാസ് നല്ല ആക്ടീവ് ആയി കുട്ടികൾ എടുത്തുകൊടുത്തു.എല്ലാവരും കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു.ക്ലാസിന്റെ അവസാനം ശ്രീമതി റീജ ശ്രീ ജയ്സൺ എന്നിവർ ക്ലാസിലെ എത്ര കുട്ടികളെ അഭിനന്ദിച്ചു.ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

 

സർവ്വം AI മയം

രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന്റെ രണ്ടാമത്തെ ക്ലാസ്സ് ഏപ്രിൽ 20ന് നടത്തി. 40 രക്ഷിതാക്കൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു . ആർപി മാരായ കുട്ടികൾ വേണ്ട സഹായങ്ങൾ നൽകി ക്ലാസ്സ് വിജയകരമാക്കി. എല്ലാ രക്ഷിതാക്കളും പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിച്ചു. ആർപി മാരായ കുട്ടികളെ രക്ഷിതാക്കൾ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് ജിലു കെ മാണി,പിടിഎ പ്രസിഡണ്ട് ടോമി അയിലെകൂന്നേൽ എന്നിവർ ക്ലാസിന് ആശംസ അറിയിച്ചു..