വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്പോർട്സ് ക്ലബ്ബ്/2025-26
സ്കൂൾ കായിക പ്രവർത്തന റിപ്പോർട്ട് – 2025
2025 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികൾ വിവിധ കായിക ഇനങ്ങളിൽ സജീവമായി പങ്കെടുത്തു മികച്ച നേട്ടങ്ങൾ കൈവരിച്ചു. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നിരവധി മത്സരങ്ങളിൽ സ്കൂൾ ശ്രദ്ധേയമായ വിജയം നേടി.
ഫുട്ബോൾ
2025-ലെ സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ജോന മറിയം, അഫ്സാന എ, സുബിന എസ്, നിയ എ, അഞ്ജന ഏബൽ, അലീന എസ്.ഡി, അനാമിക പി, നസ്ലിൻ ഫാത്തിമ എം.എൻ, അലീന ബോസ്കോ, സാരന്യ എസ്, നസ്മിൻ എസ്, അനാമിക എ, ഐശ്വര്യ ദാസ്, കീർത്ഥന ബി, സിയ ഫാത്തിമ എസ് തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു. ഇവർ സബ് ജില്ല തല ഫുട്ബോൾ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. ജൂനിയർ ഫുട്ബോൾ ടീമിൽ തൃഷ ബിനു, നൗറിൻ ഫാത്തിമ എൻ, സാവ്യ എസ്, ഗായത്രി ജിതിൻ പി, അർച്ചന ആർ, ആസിയ എൻ, ഐശ്വര്യ ദാസ്, ദിയ ബിനിൽ എസ്, അൽഫാ എഡ്വിൻ, അമനിയ അജിത്, അമൃത എം, നർദിത രതീഷ്, നന്ദന ബി, ഏയ്ഞ്ചൽ ജോൺ, ഏയ്ഞ്ചൽ ബിനു, കൃഷ്ണേന്ദു എ, നൈഷാന എ, ദേവനന്ദ ല എന്നിവർ പങ്കെടുത്തു. ഈ ടീം ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഥ്ലറ്റിക്സ്
അഥ്ലറ്റിക്സ് ഇനങ്ങളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടി. വിവിധ ട്രാക്ക് & ഫീൽഡ് ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ടേബിൾ ടെന്നീസ്
അനാമിക കൃഷ്ണ, അനാമിക എസ്, എനയ ഇൻയേഷ്, അദിതി എസ്, അഥുല്യ എസ്, ജോന മറിയം, അനഷ്വര എന്നിവർ സംസ്ഥാന തല ജൂനിയർ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. അനാമിക കൃഷ്ണയും പ്രാർത്ഥന ആർ-ഉം സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്തി. ടേബിൾ ടെന്നീസിൽ തിരുവനന്തപുരം മേഖലയിൽ ഒന്നാം സ്ഥാനം സ്കൂൾ നേടി. ==മറ്റ് കായിക ഇനങ്ങൾ==
- ബാഡ്മിന്റൺ : അതിഥ്യ എ (8H) ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- തായ്‌ക്വോണ്ടോ : ദുർഗ്ഗ ആർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.
- നീന്തൽ : നിമിഷ എം.ആർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.
- ബോക്സിംഗ് : ശ്രീഷ്മ എസ് (9D) ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
- ക്രിക്കറ്റ് : ഖാദി ഷെഹ്‌ല, സാരിയ എസ് എന്നിവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
- കരാട്ടെ : അഞ്ജലി സുരേഷ്, ആദിത്യ എസ്.ഡി, അഞ്ജിക ശ്രിയ, അഫ്നാൻ പ്രിൻസ് എന്നിവർ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു.
- യോഗ : അമേയ എസ് ബാലു, ആരാധ്യ എസ് എന്നിവർ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു.
- കലാരംഗം : സൽന സാബു, മയൂഖ എന്നിവർ സംസ്ഥാനതല കലാജാഥയിൽ പങ്കെടുത്തു.
പരിശീലനവും പിന്തുണയും സ്കൂളിൽ ടാലന്റ് ഹണ്ടിംഗ് പ്രോഗ്രാമുകൾ, പ്രത്യേക കായിക പരിശീലനം, റെഡ്ഡി, ഖൊ-ഖൊ, ടേബിൾ ടെന്നീസ്, കരാട്ടെ തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേക കോച്ചിംഗ് എന്നിവ നൽകിവരുന്നു. ഇതാണ് വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തിന് പ്രധാന കാരണം. 2025-ലെ കായിക വർഷം നമ്മുടെ സ്കൂളിന് അഭിമാനകരമായ ഒന്നായിരുന്നു. വിദ്യാർത്ഥിനികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും പരിശീലകരുടെയും പിന്തുണയും ചേർന്നാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്. ഭാവിയിലും കൂടുതൽ ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.