വി.എ.യു.പി.എസ്. കാവനൂർ/പ്രാദേശിക പത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2021 വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പിന് റെൻഹ ഷമീം.പി,മുഹമ്മദ് റാസിൻ,അനന്യ.വി എന്നിവരും യു.എസ്.എസ് സ്കോളർഷിപ്പിന് ഷൈമ ഹനാൻ,നഹ്‌ഫ,തേജസ്വി എന്നിവരും അർഹത നേടി.
2021-22 വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായി നടന്നു. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് ബലൂൺ, ലഡു എന്നിവ വിതരണം നൽകിക്കൊണ്ട് അവരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.
കാവനൂർ സി.എച്.എം.കെ.എം.എച്.എസ്.എസ് ൽ വെച്ചു നടന്ന 2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ യു.പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർമാരായി വെണ്ണക്കോട് എ.യു.പി.സ്കൂളിനെ തിരഞ്ഞെടുത്തു. അരീക്കോട് എ.ഇ.ഒ ഷെരീഫ് ഇസ്മായിൽ ഓവർഓൾ ട്രോഫി സ്കൂളിന് സമ്മാനിച്ചു. കുട്ടികളും അദ്ധ്യാപകരും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ട്രോഫി ഏറ്റു വാങ്ങി.
2018-19 വർഷത്തെ അരീക്കോട് സബ്‌ജില്ലാ ശാസ്ത്രോത്സവത്തിന് സ്‌കൂൾ വേദിയായി. അരീക്കോട് എ.ഇ.ഒ മേള ഔപചാരികമായി ഉൽഘാടനം ചെയ്തു. അരീക്കോട് ബി.പി.ഒ, സ്കൂൾ പ്രധാന അദ്ധ്യാപിക, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പ്രസംഗിച്ചു. മേള രണ്ട് ദിവസം നീണ്ടു നിന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ശാസ്ത്ര പ്രതിഭകളെ ജില്ലാ തല മത്സരങ്ങളിലെക്ക് തിരഞ്ഞെടുത്തു.