തുരത്താം നമുക്കീ കൊറോണയെ
വീടിനായ്, നാടിനായ് , ലോകത്തിനായ്
കണ്ണടച്ചു തുറക്കും മുൻപേ
ഭൂവിൽ പരക്കും മഹാമാരിയെ
ശുചിത്വം കൊണ്ട് നാട് കടത്താം
മരുന്നില്ലാത്ത ഈ മഹാമാരിയെ
ദൈവങ്ങളായ് കണ്ടീടണം നാം
ആരോഗ്യപ്രവർത്തകരെ
കൂട്ടുകാർ ഒന്നിച്ചു കൂട്ടമായി പോകല്ലേ
കൂട്ടിനായി വന്നീടും മഹാമാരി
ദോഷം വിതച്ചിടും കൊറോണ മാരി
അരുതേ അരുതേ ഒത്തുകൂടല്ലേ
അകലം പാലിച്ച് ശുചിത്വം പാലിച്ച്
തുരത്തിയോടിക്കാം ഈ രാക്ഷസനെ
വിട്ടുപോകട്ടെ കൊറോണയീ ലോകത്തെ
ശാന്തി ലഭിക്കട്ടെ പാരിലെങ്ങും