റഹ്മാനിയ ഒാർഫണേജ് എ . എൽ.പി .സ്കൂൾ .പെരുവളത്ത്പ്പറമ്പ/ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ഇരിക്കൂര്ഗ്രാമ പഞ്ചായത്തിൽ പെരുവളത്തു പറമ്പഎന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് റഹ്മാനിയ്യ ഓര്ഫനേജ് എ എൽപി സ്കൂള് .1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്. ഇരിക്കൂപള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് റഹ്മാനിയ്യ ഓര്ഫനേജ് എ എൽപി സ്കൂള്ന്റെ ലക്ഷ്യം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |