രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ-2025
പ്രവേശനോത്സവം 2025-26
വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. പുതിയ കൂട്ടുകാരെ വരവേൽക്കാൻ സ്കൂളിലെ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ്, എസ്. പി .സി ,ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് എസ്.എസ്.എസ് അംഗങ്ങൾ തയ്യാറായി. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് ജി. വി രാഗേഷ് ആദ്ഖിക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ യൂസഫ് ഓതയോത് സ്വാഗത്താവും പ്രിൻസിപ്പാൾ കെ. അനിൽകുമാർ, സ്കൂൾ മാനേജർ സുനിൽ മാസ്റ്റർ, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ, പി. ടി. എ എക്സിക്യൂട്ടീവ് അംഗം ഭാസ്കരൻ, ഡെപ്യൂട്ടി എച് എം കെ. എം ഉണ്ണി മാസ്റ്റർ എന്നിവർ ആശംസയും, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
പുതിയ ഹെഡ് മാസ്റ്ററായി ശ്രീ യുസഫ് ഒതയോത്ത് ചുമതലയേൽക്കുന്നു
പുതിയ ഹെഡ് മാസ്റ്ററായി ശ്രീ യുസഫ് ഒതയോത്ത് ചുമതലയേൽക്കുന്നു
പരിസ്ഥിതി ദിനചാരണം
ജൂൺ 5 ലോകപരിഷത്തി ദിനച്ചാരണവുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിവിധ ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്, Little kites, NCC and EnvIronment club, SPC എന്നിവയുടെ ആഭിമുഖ്യത്തിലാണ് വ്യത്യസ്ത പരിപാടികൾ അരങ്ങേരിയത്. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തയാറാക്കിയ നൂറോളം പോസ്റ്ററുകൾ സ്കൂൾ അംഗണത്തിൽ പ്രദർശിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ട് little kites ന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് മാലിന്യതിനെതിരെ പോരാടാം എന്ന വിഷയത്തിൽ കുട്ടികളുടെ സർകാത്മകശേഷി പരിപോഷിപ്പിക്കാനായി റീൽസ് മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെയും നാഷണൽ green കോര്പസ്ന്റെയും സംയുക്തഭിമുഖ്യത്തിൽ ജൂൺ 5ന് രാവിലെ 9 മണിക്ക് യാത്ര മാഗസിൻ റൈറ്റെർ ഉം wild ലൈഫ് ഫോട്ടോഗ്രാഫർ ഉം ആയ ശ്രീ അസീസ് മാഹി വൃക്ഷാതായി നാട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു, പ്രധാനധ്യാപകൻ ശ്രീ എം യൂസഫ്, സ്കൂൾ മാനേജർ സുനിൽ കുമാർ, മറ്റു അധ്യാപക ർ, വിദ്യാർത്ഥികൾ എന്നിവർ പരിസ്ഥിതി ദിനം പ്രതിജ്ഞ ചൊല്ലി.
പുതുചിന്തകളുണർത്തി പോസ്റ്റർ പ്രദർശനം
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ പോസ്റ്റർ പ്രദർശനം നടന്നു. ഹിന്ദി പോസ്റ്ററുകളാണ് പ്രകൃതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് സ്കൂൾമുറ്റത്ത് പ്രദർശിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ ക്കുറിച്ച് അവബോധം നൽകുന്ന പുത്തൻ ആശയങ്ങളും ചിത്രങ്ങളും ചിന്തകളും മറ്റു വിദ്യാർത്ഥികളിലേക്കെത്തിക്കാൻ പോസ്റ്റർ പ്രദർശനത്തിന് കഴിഞ്ഞു. സ്കൂൾ പ്രധാനദ്ധ്യാപകൻ ശ്രീ. യൂസഫ് ഓതയോത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പേ വിഷ ബോധവൽക്കരണം
മാതൃഭൂമി വായനക്കളരി
എസ് പി സി ലഹരി വിരുദ്ധ പ്രതിജ്ഞ
ജൂൺ 26 ദേശീയ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മൊകേരി രാജീവ് ഗാന്ധി മെമേമാറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. ഹെഡ് മാസ്റ്റർ യൂസഫ് ഒതയോത്ത് ചടങ്ങിൽ സംബന്ധിച്ചു. സി.പി.ഒ. എം.കെ. രാജീവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
എസ് പി സി ഡോക്ടേർസ് ദിനം
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ഡോക്ടേർസ് ദിനം ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ഷൊർണൂർ പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളജ് അസി:പ്രൊഫസർ ഡോക്ടർ സി കെ ശ്രീജിൻ ,തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ആർഎംഒ,ഫോറൻസിക് സർജൻ ,ഡോ:ജിതിൻ വി എസ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ: അശ്വതി ഭരത് എന്നിവരെ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് പി. അരവിന്ദൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു.സീനിയർ കേഡറ്റുമാരായ മാനവ് കൃഷ്ണ, ദേവദർശ് OK എന്നിവർ ചടങ്ങിൽ ഡോക്ടർമാർക്ക് സ്വന്തമായി വരച്ച ഛായ ചിത്രം നൽകി .
ഡോക്ടേർസ് ദിനം-സയൻസ് ക്ലബ്ബ്
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു ചടങ്ങിൽ ഡോക്ടർമാരായ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു ഷോർണൂർ വിഎൻഎം ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർ സി കെ ശ്രീജിൻ തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ആർഎംഒ ഫോറൻസിക് സർജൻ ഡോക്ടർ ജിതിൻ ,പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പിഎച്ച്എസി മെഡിക്കൽഒഫീസർ അശ്വതി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു മാനവ്കൃഷ്ണ, ഒകെ ദേവദർശ് എന്നിവർ ഡോക്ടർമാർക്ക് ഛായാചിത്രം സമ്മാനമായി നൽകി .വിവിധ ക്ലബ്ബുകൾക്ക് ആയുർവേദ ഫോറൻസിക് പാതോളജി മേഖലയിലുള്ള വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി .പ്രിൻസിപ്പൽ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി പ്രസിഡൻറ് അരവിന്ദൻ മാസ്റ്റർ ഡോക്ടർമാരെ പൊന്നാടയണിയിച്ചു ചടങ്ങിൽ എസ്എസ് ആർ ജി കൺവീനർ കെ പി സുലീഷ് ,സ്റ്റാഫ് സെക്രട്ടറി വിജിത്ത് പ്രധാനാധ്യാപകൻ യൂസഫ് ഒതയോത്ത് സയൻസ് ക്ലബ്ബ് കൺവീനർ എം പി സനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത
ഡാവിഞ്ചി ആർട്സ് ക്ലബ്ബ്
വായന മാസാചരണത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഡാവിഞ്ചി ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ജലച്ചായചിത്രരചന മത്സരം മാനവ കൃഷ്ണയ്ക്ക് ഡ്രോയിങ് പേപ്പർ നൽകിക്കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ യൂസഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ഡാവിഞ്ചി ആർട്സ് ക്ലബ്ബ് ചിത്ര രചന
എക്സൽ എഡ്യൂ-അധ്യാപകർക്കായുള്ള ശില്പശാല
ജൂലൈ-2025
ബഷീർ അനുസ്മരണം സംഘടിപ്പിച്ച് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും
മൊകേരി:മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ ശിഹാബുദ്ധീൻ പൊയ്ത്തൻകടവ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ബഷീർ അനുസ്മരണ പ്രഭാഷണവും നടത്തി. എസ് പി സി യൂണിറ്റ് ബഷീർ ദിന പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും, ബഷീർ പതിപ്പിന്റെ പ്രകാശനം മലയാള കഥയുടെ മാന്ത്രിക ശില്പി ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് നിർവ്വഹിക്കുകയും ചെയ്തു. ചടങ്ങിന് സ്വാഗതം പറഞ്ഞത് സുമേഷ് മാസ്റ്ററും അധ്യക്ഷൻ സ്കൂൾ പ്രിൻസിപ്പൽ അനിൽ കുമാർ സാറും നിർവ്വഹിച്ചു. ആശംസ അർപ്പിച്ച് സംസാരിച്ചത് സ്കൂൾ മാനേജർ സുനിൽകുമാർ, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ,സുലീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇഷാനി നന്ദിയും പറഞ്ഞു .
സർഗ സല്ലാപം
വിദ്യാർത്ഥികളുടെ ഭാഷാ കൗശലങ്ങൾ വർധിപ്പിക്കുക, വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ആയിരുന്നു ‘പുസ്‌തകം വായിക്കൂ സമ്മാനം നേടൂ ’. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തിയ ഈ പരിപാടിയുടെ ഭാഗമായി നടന്ന പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കൽ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ സൂപ്പർ സീനിയർ കേഡറ്റ് കെ. ഇഷാനി, സീനിയർ കേഡറ്റ് ആൻമേരി എസ് മാത്യു രണ്ടാം സ്ഥാനം നേടിയ സൂപ്പർ സീനിയർ കേഡറ്റ് കെ.ദേവദർശ് മൂന്നാം സ്ഥാനം നേടിയ സൂപ്പർ സീനിയർ കേഡറ്റ് ഇ നന്ദകിഷോർ എന്നിവർക്കുളള സമ്മാന വിതരണവും സർഗ സല്ലാപം ക്ലാസും ജി വി ബുക്സ് എം.ഡി , ജി.വി. രാകേശ് നിർവഹിച്ചു. മുൻ എ.സി.പി.ഒ, കെ.പി. പ്രഷീന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ യൂസഫ് ഒതയോത്ത് അദ്ധ്യക്ഷത വഹിച്ചു. എ.സി.പി.ഒ . വി.ഡി ദീപ്തി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ബഷീർ അനുസ്മരണം ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തും കടവിനൊപ്പം
മൊകേരി :രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനവും ഉദ്ഘാടനവും സംഘടിപ്പിച്ചു .ബഷീർ സാഹിത്യം ' .വായനയും പുനർ വായനയും " എന്ന വിഷയത്തിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് അനുസ്മരണ പ്രഭാഷണം നടത്തി . പ്രിൻസിപ്പൽ കെ അനിൽകുമാർ അധ്യക്ഷ അധ്യക്ഷനായി വിദ്യാരംഗം കോഡിനേറ്റർ കെ സുമേഷ്, സ്കൂൾ മാനേജർ എൻ. സുനിൽകുമാർ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദൻ മാസ്റ്റർ,കെ പി സുനീഷ്, പി വിജിത്ത്,ഇഷാനി എന്നിവർ സംസാരിച്ചു
സാദരം സ്വാഭിമാനം 2025 മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ.
മൊകേരി: മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ സാദരം 2025 സംഘടിപ്പിച്ചു. പരിപാടിയിൽ വിവിധ പരിപാടികളിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു തലശ്ശേരി തലശ്ശേരി ജില്ലാ കലക്ടർ കാർത്തിക് പാണിഗ്രാഫി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനമാണ് സ്കൂളിൽ നടത്തിയത് പ്രിൻസിപ്പൽ കെ അനിൽകുമാർ അധ്യക്ഷനായി. ചടങ്ങിൽ മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ കൃഷ്ണൻ മാസ്റ്റർ, എസ്.ആർ.ജി കൺവീനർ കെ പി സു ലീഷ്.പി ടി എ പ്രസിഡന്റ് ജി വി രാഗേഷ്,മദർ പി.ടി.എ സുപ്രിയ രാജൻ . ഡെപ്യൂട്ടി H.M കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത് എന്നിവർ സംസാരിച്ചു .കൺവീനർ ഒ. പി അനന്തൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
അഖില കേരള വായനോത്സവം 2025
മൊകേരി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഖില കേരള വായനോത്സവം സംഘടിപ്പിച്ചു. താലൂക്ക് തലത്തിൽ നിന്നും ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിൽ നിന്നുമുള്ള വിജയികൾക്ക് 8. 16 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ അക്ഷരോ ത്സവത്തിന് ജൂലൈ 20ന് തുടക്കം കുറിച്ചു. വിവിധ പുസ്തകങ്ങളിൽ നിന്നും സാഹിത്യ സംബന്ധിയായതും ആനുകാലിക സംഭവവികാസങ്ങളെയും അടിസ്ഥാനമാക്കിയാണ് മത്സരാർത്ഥികൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഓഗസ്റ്റ്-2025
ഓണത്തിന് ഒരു കൊട്ടപ്പൂവ്
ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന പദ്ധതിയുടെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചെണ്ട് മല്ലി കൃഷിക്ക് തുടക്കമായി. സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പൂന്തോട്ടം ഒരുക്കുന്നത്. സ്കൂളിൻ്റെ പിറകുവശത്തെ കാടുമൂടി കിടന്നിരുന്ന തരിശുനിലം ചെണ്ട് മല്ലി കൃഷിക്കായി ഒരുക്കി എടുത്തു. അര ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ഒരുക്കുന്നത്. തൈ നടീൽ ഉദ്ഘാടനം മൊകേരി കൃഷി ഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ അജേഷ് നിർവ്വഹിച്ചു. കെ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ യൂസഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. ആർ കെ സന്ധ്യ. ഷിജിൽ കെ, കെ.പി സുലീഷ് പി വിജിത്ത് കെ പവിത്രൻ വി.വി അജേഷ്എം കെ രാജീവൻ എന്നിവർ നേതൃത്വം നൽകി.
ഹരിതവിദ്യാലയം 4.0 സംസ്ഥാന മികവിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ.
പൊതുവിദ്യാഭ്യാസമേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 8സ്കൂളുകളിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളും. പൊതുവിദ്യാഭ്യാസവകുപ്പ്, കൈറ്റ് വിക്ടേഴ്സ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഷോയിൽ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക -അക്കാദമികേതര മികവുകളെ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ 85 വിദ്യാലങ്ങളാണ് അവരുടെ വിദ്യാലയത്തിന് സവിശേഷതകളെയും നേട്ടങ്ങളെയും ജൂറിക്ക് മുൻപാകെ അവതരിപ്പിക്കുക.