ഉള്ളടക്കത്തിലേക്ക് പോവുക

മാമ്പ സരസ്വതിവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കോറോണയെന്ന ഭീകരൻ
കോവിഡ് 19എന്നൊരു പേരും
ലോകം മുഴുവൻ ദുരന്തമയം....അയ്യോ
ലോകം മുഴുവൻ ദുരന്തമയം
പ്രകൃതിയെ നശിപ്പിച്ച മാലോകർക്ക്
ശാപമേകി അമ്മയായ ഭൂമി
ശുദ്ധവായു നിഷേധിച്ചു മാസ്കും കെട്ടി
സാനിറ്റൈസർ കൊണ്ട് കൈ കഴുകിച്ചു
വീട്ടിലിരുത്തി ......വീട്ടിലിരുത്തി
ഭരണകൂടവും ആരോഗ്യപ്രവർത്തകരും
ഒന്നിച്ചൊന്നായി പോരാടി
പോലീസുകാരുടെ നിസ്വാർഥസേവനം
പോരാട്ടത്തിനു കരുത്തേകി ....
ഒന്നിച്ചൊന്നായി നിന്നീടിൽ
മഹാമാരിയെ അകറ്റിടാം
തുരത്തി നമുക്ക് മുന്നേറാം

ആത്മിക .കെ
4 മാമ്പ സരസ്വതി വിലാസം എൽ .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത