മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം
പരിസ്ഥിതിശുചിത്വം
ഇന്നത്തെ നമ്മുടെ സമൂഹത്തിൽ പരിസ്ഥിതി ശുചിത്വം എന്നത് വളരെയേറെ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. ഇന്ന് നമ്മുടെ സമൂഹത്തിന് പ്രധാന ഭീഷണിയാണ് കൊറോണ പോലുള്ള പകർച്ച വ്യാധികൾ. നമ്മുടെ ശാസ്ത്രസാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇതുപോലെയുള്ള മഹാമാരികൾ നമ്മുടെ നാടിൻറെ വികസനത്തെ തടസപ്പെടുത്തുന്നവയാണ്. ഈ പകർച്ചവ്യാധികളെ നേരിടാനായി നാം പരിസ്ഥിതിശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കേണ്ടതാണ്. ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളും പടരുന്നത് പരിസ്ഥിതിശുചിത്വമില്ലായ്മയിൽ നിന്നാണ്. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ പോലും കൊറോണ എന്ന മഹാമാരിക്ക് മുൻപിൽ മുട്ട് മടക്കിയിരിക്കുകയാണ്. പണത്തിനും ശാസ്ത്ര സാങ്കേതികവിദ്യകൾക്കുമെല്ലാം ചെയ്യാവുന്നതിനും അപ്പുറമാണ് പരിസ്ഥിതി ശുചിത്വത്തിൽ നിന്ന് നമുക്ക് ലഭ്യമാകുന്നത്. "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവൂ". അതിനാൽ നാം വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നമ്മുടെ പരിസ്ഥിതിയും ശുചിയായി സൂക്ഷിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |