ഭയപ്പെടേണ്ടതില്ല നാം
ഭയപ്പെടേണ്ടതില്ല നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടേണ്ടതില്ലാനാം
കുറച്ചു മുൻകരുതലും കുറച്ചകാഴ്‌ചയും ...
കുറച്ചു നല്ല ശീലവും കുറച്ചു ശ്രദ്ധയും
എന്നതൊന്നു നോക്കിയാൽ അകന്നീടും
കോറോണയെന്ന വൈറസ്..
തുടർച്ചയായി കൈകൾ രണ്ടും കഴുകി വൃത്തിയാക്കുക
അകലെ നിന്ന് കൈകൾ കൂപ്പി നമസ്തേ ശീലമാക്കുക
ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിച്ചു ശീലമാക്കുക
രോഗലക്ഷണങ്ങൾ നമ്മിൽ കണ്ടുവെന്ന്
തോന്നിയാൽ ചികിത്സ തേടണം
നാം ചികിത്സ തേടണം...
ഭയപ്പെടേണ്ടതില്ല നാം
ഭയപ്പെടേണ്ടതില്ല നാം
കൊറോണ എന്ന വൈറസിനെ ഭയപ്പെടേണ്ടതില്ലാനാം
തൊട്ടുരുമ്മി നടന്നാലും
ഉമ്മവെച്ചു സ്നേഹിച്ചാലും
കൈപിടിച്ചു പിരിഞ്ഞാലും
നമ്മിലും പകരുന്നു കൊറോണ എന്ന വൈറസ് ...
ഏത് വേഷമെങ്കിലും ഏത് ദേശമെങ്കിലും
ഏത് ജാതി ഏത് മതം ഏത് തന്നെ ആകിലും
കൊറോണ എന്ന സൂഷ്മജീവി ആരിലും പകരുന്നു
ആരിലും പകരുന്നു ...
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കരുതൽ മാത്രം നമ്മളിൽ