ലോകം മുഴുവൻ പടർന്നു പിടിക്കും
കോവിഡെന്ന മഹാമാരിയെ
ഒന്ന് ചേർന്ന് തുരത്തിടാം
വൻ വിപത്തിനെ തടുത്തു
നിർത്തുവാനുയർന്നീടാം നമുക്ക്
കൈകൾ കൂട്ടി പിടിക്കാതെ
മനസ്സ് കൊണ്ടു ചേർന്നീടാം
ശരീരം കൊണ്ടകന്നീടാം
മനസ്സ് കൊണ്ടടുത്തീടാം
ഒരുമയോടെ ഒത്തുചേർന്നു
ജീവിതം നയിച്ചിടാം
വീടിനുള്ളിൽ ഇരുന്നിടുമ്പോഴും
നാടിനെ കുറിച്ചോർക്കുക നാം