പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

ലോകം മുഴുവൻ ഇരുട്ടിലാക്കി
ലോകത്തിന്റെ മുഖവും മാറ്റി
ആഢംബരത്തെ പിന്നോട്ടാക്കി
കുതിച്ച് വന്നൊരു മഹാമാരി

രാവും പകലും മതമില്ലാതെ
വിശ്വാസത്തെ അടിച്ചമർത്തി
ശാസ്ത്രം പോലും പിന്നോട്ടാക്കി
കുതിച്ച് വന്നൊരു മഹാമാരി

മനുഷ്യരെ തമ്മിലടുപ്പിക്കാതെ
മുഖവും കൈയും സൂക്ഷിപ്പാക്കി
വിശ്വഹൃത്തിൻ മൗനം പകരാൻ
കുതിച്ച് വന്നൊരു മഹാമാരി

ധനികർ ദരിദ്രർ എന്നില്ലാതെ
മനുഷ്യരിലുള്ള ലോഭമകറ്റാൻ
സമ്പത്തെല്ലാം കൈപിടിയിലാക്കി
കുതിച്ച് വന്നൊരു മഹാമാരി

ലോകം മുഴുവൻ ഹിമമായി മാറ്റിയ
മഹാമാരിയെ നിർവീര്യമാക്കാൻ
ഒന്നിച്ചൊന്നായി കൂട്ടായി
നല്ല മനസ്സായി പോരാടാം..

 


ലക്ഷ്‌മി ലാൽ. എസ്
8 ഡി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത